Join News @ Iritty Whats App Group

പേരാവൂർ ടൗണിൽ ട്രാഫിക് അവലോകനസമിതി ഏർപ്പെടുത്തിയ പുതിയ പരിഷ്കാരങ്ങൾ ഇന്ന് മുതൽ

പേരാവൂർ: ടൗണിലെ ട്രാഫിക്ക് കുരുക്ക്
ഒഴിവാക്കാനും വ്യാപാരികളുടെ ബുദ്ധിമുട്ടുകൾ
പരിഹരിക്കാനും ലക്ഷ്യമിട്ട് ട്രാഫിക് അവലോകന
സമിതി ഏർപ്പെടുത്തിയ പുതിയ പരിഷ്കാരങ്ങൾ
വെള്ളിയാഴ്ച്ച മുതൽ നടപ്പിലാക്കും.
ടൗണിലെ പുതിയ ട്രാഫിക്ക് ക്രമീകരണങ്ങൾ


കൊട്ടിയൂർ റോഡിൽ പ്രകാശ് ജുവലറി മുതൽ
മൗണ്ട് കാർമൽ ഗ്രോട്ടോ വരെ ഇരു
ചക്രവാഹനങ്ങൾക്ക് പാർക്ക് ചെയ്യാം. ഇവിടെ മറ്റു
വാഹനങ്ങൾ പാർക്ക് ചെയ്യരുത്.


ടൗണിലെ പഞ്ചായത്ത് കിണറിന് സമീപത്തെ നോ
പാർക്കിങ്ങ് ബോർഡ് ഒഴിവാക്കും, മറ്റുള്ളവ
നിലനിർത്തും.


പഴയ ബസ് സ്റ്റാൻഡിൽ ഇരിട്ടി ഭാഗത്ത്
നിന്നെത്തുന്ന ബസുകളുടെ സ്റ്റോപ്പിന് ശേഷം
വാഹനങ്ങൾ നിർത്തി സാധനങ്ങൾ വാങ്ങാൻ
അനുവദിക്കും.


മാലൂർ റോഡിൽ സ്കൂൾ ഗേറ്റിന് ഇരുവശവും
വാഹന പാർക്കിങ്ങ് അനുവദിക്കില്ല.


മാലൂർ റോഡിൽ സ്കൂളിനു മുന്നിലെ നോ
പാർക്കിങ്ങ് ബോർഡ് വരെ ഒരു വശത്ത് ഇരു ചക്ര
വാഹനങ്ങൾക്ക് പാർക്ക് ചെയ്യാം. മറ്റു വാഹനങ്ങൾ
പാർക്ക് ചെയ്യരുത്


നിടുംപൊയിൽ റോഡിൽ നിലവിലെ നോ
പാർക്കിങ്ങ് ബോർഡുകൾ അതേ പടി തുടരും.
കെ.കെ.ബിൽഡിങ്ങിന് മുന്നിൽ ഇരുചക്ര
വാഹനങ്ങൾക്ക് പാർക്ക് ചെയ്യാം.


നോ പാർക്കിങ്ങ് ഏരിയകളിൽ സാധനങ്ങൾ
വാങ്ങാൻ വാഹനങ്ങൾ നിർത്തിയിടുമ്പോൾ
വാഹനത്തിൽ ഡ്രൈവർ ഉണ്ടായിരിക്കണം,
അല്ലെങ്കിൽ പിഴ ഈടാക്കും.


ടൗണിലെ നടപ്പാതകളിലെ കയ്യേറ്റം പൂർണമായും
ഒഴിവാക്കണം. നിയമലംഘകർക്കെതിരെ പോലീസ്
നടപടിയും പഞ്ചായത്ത് നടപടിയുമുണ്ടാവും.


മുസ്ലിം പള്ളിക്ക് ശേഷവും ചെവിടിക്കുന്ന് പെട്രോൾ
പമ്പിന് ശേഷവും മാത്രം വഴിയോര കച്ചവടം നടത്താം.


രാവിലെ ഒൻപത് മുതൽ 10 വരെയും വൈകിട്ട്
നാലു മുതൽ അഞ്ച് വരെയും ടൗണിൽ വലിയ
വാഹനങ്ങളിൽ നിന്നുള്ള കയറ്റിറക്ക് കർശനമായും
ഒഴിവാക്കും.


ബസ് സ്റ്റാൻഡിലേക്കും പുറത്തേക്കുമുള്ള
റോഡുകളിൽ പാർക്ക് ചെയ്യുന്നത് പൂർണമായും
നിരോധിച്ചു.


പുതിയ ട്രാഫിക് പരിഷ്കാരങ്ങൾ എല്ലാവരും
പാലിക്കണമെന്നും ടൗണിലെ ഗതാഗതക്കുരുക്ക്
ഒഴിവാക്കാൻ സഹകരിക്കണമെന്ന് ട്രാഫിക്
അവലോകന സമിതി അഭ്യർത്ഥിച്ചു.

Post a Comment

أحدث أقدم
Join Our Whats App Group