Join News @ Iritty Whats App Group

രാജീവ് ചന്ദ്രശേഖറിന്റെ പിതാവ് എം കെ ചന്ദ്രശേഖർ അന്തരിച്ചു

ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിന്റെ പിതാവ് എം.കെ.ചന്ദ്രശേഖ‍‍ർ(92) അന്തരിച്ചു. ബെംഗളൂരുവിലെ ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു. വ്യോമസേനയിൽ എയർ കമ്മഡോ‍ർ ആയിരുന്നു. തൃശ്ശൂർ ദേശമംഗലം സ്വദേശിയാണ്. 1954ൽ ഇന്ത്യൻ വ്യോമസേനയിൽ പ്രവേശിച്ച എം.കെ ചന്ദ്രശേഖർ 1986ലാണ് വിരമിച്ചത്. ഭാര്യ: ആനന്ദവല്ലി, മകൾ: ഡോ. ദയ മേനോൻ (യുഎസ്എ) മരുമക്കൾ: അഞ്ജു ചന്ദ്രശേഖർ, അനിൽ മേനോൻ (യു എസ് എ). സംസ്കാരം പിന്നീട്.

Post a Comment

Previous Post Next Post
Join Our Whats App Group