Join News @ Iritty Whats App Group

ജിജേഷെത്തിയത് വെള്ളം ചോദിച്ച്‌, നാട്ടുകാര്‍ ഓടിയെത്തിയപ്പോള്‍ കണ്ടത് പൊള്ളലേറ്റ് പിടയുന്ന പ്രവീണയെ


യ്യില്‍: കുറ്റ്യാട്ടൂർ ഉരുവച്ചാല്‍ മലമില്‍ റോഡിലെ 'ഗോവിന്ദം' വീടിന്റെ വർക്ക് ഏരിയയില്‍ ബുധനാഴ്ച ഉച്ചതിരിഞ്ഞുണ്ടായ സംഭവത്തിന്റെ നടുക്കത്തിലാണ് നാട്ടുകാർ.


തീയും പുകയും കണ്ട് ഓടിയെത്തിയ തൊഴിലുറപ്പ് തൊഴിലാളികള്‍ മുന്നില്‍ക്കണ്ട കാഴ്ച ഞെട്ടിപ്പിക്കുന്നതായിരുന്നു. കൂട്ടത്തിലുണ്ടായിരുന്ന ഒ.വി. സുശീലയുടെ മകൻ അജീഷിന്റെ ഭാര്യ പി.പി. പ്രവീണയും ജിജേഷും മാരകമായി പൊള്ളലേറ്റ് പിടയുന്നതാണ് കണ്ടത്.

കൂട്ടനിലവിളി കേട്ട് ഓടിയെത്തിയവർ മയ്യില്‍ സാമൂഹികാരോഗ്യകേന്ദ്രത്തിന്റെ ആംബുലൻസില്‍ ഇരുവരെയും കണ്ണൂർ ഗവ. മെഡിക്കല്‍ കോളജ് ആസ്പത്രിയിലെത്തിച്ചു. ചികിത്സയിലിരിക്കേ വ്യാഴാഴ്ച രാവിലെ പ്രവീണ മരണത്തിന് കീഴടങ്ങി.

പെരുവളത്തുപറമ്ബ് കുട്ടാവിലെ പട്ടേരി ഹൗസില്‍ ജിജേഷും പ്രവീണയും ഒരേ നാട്ടുകാരാണ്. അജീഷിന്റെ കുടുംബം നാലുമാസം മുൻപാണ് തൊട്ടടുത്ത പരേതനായ ടി.കെ. വാസുവിന്റെ വീടായ 'ഗോവിന്ദ'ത്തില്‍ വാടകക്ക് താമസിക്കാൻ തുടങ്ങിയത്.

പോലീസ് പറയുന്നത് ഇങ്ങനെ

അജീഷിന്റെ മാതാപിതാക്കളും പ്രവീണയും താമസിക്കുന്ന വാടകവീട്ടില്‍ ഇന്നലെ ഉച്ചയ്ക്കു 2.20 ഓടെയാണ് ജിജേഷ് എത്തിയത്. വെള്ളം ചോദിച്ചെത്തിയ ജിജേഷ് വീടിനുള്ളിലേക്കു കയറുകയായിരുന്നു. ഇരുവരും പരിചയക്കാരാണെന്നും വ്യക്തിവൈരാഗ്യമാണ് ആക്രമണത്തിനു കാരണമെന്ന് സംശയിക്കുന്നതായും പൊലീസ് അറിയിച്ചു.

പെട്ടെന്ന് തീപിടിക്കുന്ന ഏതോ ദ്രാവകമാണ് ജിജേഷ് പ്രവീണയുടെ മേലൊഴിച്ച്‌ തീകൊളുത്തിയത്. പ്രവീണയുടെ വസ്ത്രം മുഴുവൻ കത്തിക്കരിഞ്ഞ് പൂർണമായും പൊള്ളിയ നിലയിലായിരുന്നു. ജിജേഷിന്റെ അരക്ക് താഴെയാണ് കാര്യമായി പൊള്ളലേറ്റത്.

സംഭവസ്ഥലത്ത് കണ്ണൂർ എസിപി പ്രദീപൻ കണ്ണിപ്പൊയില്‍, വളപട്ടണം ഇൻസ്പെക്ടർ പി. വിജേഷ്, എസ്‌ഐ ഇബ്രാഹിം, എഎസ്‌ഐ കെ.പി. മനു, ഫൊറൻസിക് വിഭാഗം, വിരലടയാള വിദഗ്ധർ എന്നിവർ സ്ഥലത്തെത്തി.

ഞെട്ടല്‍ മാറുന്നില്ല

സംഭവം വിശ്വസിക്കാനായിട്ടില്ല നാട്ടുകാർക്ക്. ബുള്ളറ്റിലെത്തിയെന്ന് പറയുന്ന യുവാവിനെ ഇതിനു മുമ്ബ് ആരും കണ്ടതായി ഓർക്കുന്നില്ല.

Post a Comment

Previous Post Next Post
Join Our Whats App Group