Join News @ Iritty Whats App Group

കരിക്കോട്ടക്കരി വലിയപറമ്പുംകരിയിൽ ജലസ്രോതസിൽ ഡീസൽ കലർന്ന സംഭവം;സമീപത്തെ പെട്രോൾ പമ്പിൽ കണ്ടെത്താനായില്ല

ഇരിട്ടി : കരിക്കോട്ടക്കരിക്ക് അടുത്ത വലിയപറമ്പുംകരിയിൽ ജലസ്രോതസിൽ ഡീസൽ കലരുന്ന സംഭവത്തിൽ സമീപത്തെ പെട്രോൾ പമ്പിൽ അധികൃതർ നടത്തിയ പരിശോധനയിൽ ചോർച്ച കണ്ടെത്താൻ കഴിഞ്ഞില്ല . പമ്പിൽ സ്റ്റോക്ക് ഉള്ള ഡീസൽ മാറ്റിയ ശേഷം ടാങ്കിൽ വെള്ളം നിറച്ച് പ്രഷർ നിറച്ച് ലോക്ക് ചെയ്ത ശേഷം രണ്ട് മണിക്കൂറ് കഴിഞ്ഞ് പരിശോധിച്ചപ്പോഴും ചോർച്ച കണ്ടെത്താൻ കഴിഞ്ഞില്ല . ഇതേ പരിശോധന ടാങ്കിലെ പൈപ്പുകളിലും മുൻപ് നടത്തിയിരുന്നു .അന്നും യാതൊരു ചർച്ചയും കണ്ടെത്തിയിരുന്നില്ല . തുടർന്നും വെള്ളത്തിൽ ഡീസലിന്റെ അംശം കലരുന്നതായി നാട്ടുകാരുടെ പരാതി ഉയർന്നതോടെയാണ് ഹിന്ദുസ്ഥാൻ പെട്രോളിയം ഓയിൽ കമ്പിനിയുടെ കണ്ണൂർ ജില്ലാ സെയിൽസ് മാനേജർ എം. നിഷാദിന്റെ സാന്നിധ്യത്തിൽ വീണ്ടും പരിശോധന നടത്തിയത് . പരിശോധ സമയത്തും മറ്റ് പ്രവൃത്തികളുടെ സമയത്തും പ്രദേശവാസികളുടെയും ജനപ്രതിനിധികളുടെയും സാന്നിധ്യം ഉറപ്പ് വരുത്തിയാണ് പരിശോധന നടത്തിയത് . ഇതോടെ താൽകാലികമായി അടച്ചിരുന്ന പമ്പ് തുറന്ന് പ്രവർത്തനം ആരംഭിച്ചു . 


പ്രദേശത്തെ ജനങ്ങൾ കുളിക്കാനും മറ്റ് കാർഷിക ആവശ്യങ്ങൾക്കും ഉപയോഗിക്കുന്ന തോടിലെ വെള്ളത്തിലാണ് ഡീസലിന്റെ സാന്നിധ്യം കണ്ടെത്തിയിരുന്നത് . മഴ ശക്‌തമാകുന്ന അവസരങ്ങളിൽ വെള്ളത്തിൽ ഡീസൽ കലരുന്നതായി കാണുന്നത് . സമീപത്തെ പെട്രോൾ പമ്പിൽ നിന്നുമാണ് ചോർച്ച എന്നാണ് നാട്ടുകാരുടെ ആരോപണം . വിഷയത്തിൽ അധികൃതർ നടപടി സ്വീകരിക്കാൻ വൈകുന്നു എന്നാരോപിച്ച് ആക്ഷൻ കമ്മറ്റിയുടെ നേതൃത്വത്തിൽ കരിക്കോട്ടക്കരി വില്ലേജ് ഓഫീസിന് മുന്നിൽ ധർണ്ണ സംഘടിപ്പിച്ചിരുന്നു . പഞ്ചായത്ത് അംഗം സിബി വാഴക്കാല , മുൻ പഞ്ചായത്ത് പ്രസിഡൻറ് കെ.സി. ചാക്കോ , കോൺഗ്രസ് കരിക്കോട്ടക്കരി മണ്ഡലം പ്രസിഡൻറ് മനോജ് എം കണ്ടത്തിൽ , കരിക്കോട്ടക്കരി പോലീസ് , ആക്ഷൻ കൗൺസിൽ ഭാരവാഹികൾ ഓയിൽ കമ്പിനി അധികൃതർ തുടങ്ങിയവർ സാന്നിധ്യത്തിൽ ആയിരുന്നു പരിശോധന

Post a Comment

أحدث أقدم
Join Our Whats App Group