Join News @ Iritty Whats App Group

കണ്ണൂരിൽ ഹോട്ടലിൽ നിന്നു വിതരണത്തിനുള്ള ഭക്ഷ ണവുമായി സ്കൂട്ടറിൽ പോയ യുവാവ് ബൈക്കിടിച്ചു മരിച്ചു


കല്യാശ്ശേരി . ഹോട്ടലിൽ നിന്നു വിതരണത്തിനുള്ള ഭക്ഷ ണവുമായി സ്കൂട്ടറിൽ പോയ യുവാവ് ബൈക്കിടിച്ചു മരിച്ചു അഞ്ചാംപിടിക അപ്പപ്പീടികയ്ക്കു സമീപം പയ്യൻവളപ്പിൽ ഹൗസിൽ പി.അതുലാണ് (23) മരിച്ചത്.ബൈക്ക് യാത്രക്കാരായ കോലത്തുവയലിലെ ശ്രീരാഗ്, അമൽ എന്നിവരെ ഗുരുതര പരുക്കുകളോടെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.കണ്ണപുരം – ധർമശാല റോഡിൽ പാളിയത്തുവളപ്പ് ചിത്ര തിയറ്റേഴ്സിനു സമീപം രാത്രി 8.30 ന് ആയിരുന്നു അപകടം.



കണ്ണൂർ യൂണിവേഴ്സിറ്റിക്കു സമീപത്തെ ഹോട്ടലിൽനിന്നു ഭക്ഷണവുമായി സ്കൂട്ടറിൽ കണ്ണപുരം ഭാഗത്തേക്കു പോകുകയായിരുന്നു അതുൽ. അതേദിശയിൽ വന്ന ബൈക്ക് നിയന്ത്രണംവിട്ട് ഇടിച്ചുതെറിപ്പിക്കുകയാ യിരുന്നു.ഉടൻ പാപ്പിനിശ്ശേരിയിലെ സ്വ കാര്യ ആശുപത്രിയിൽ എത്തി ച്ചെങ്കിലും രക്ഷിക്കാനായില്ല.അഞ്ചാംപീടികയ്ക്കു സമീപം പയ്യൻവളപ്പിൽ പുഷ്പജന്റെയും ബിന്ദുവിന്റെയും മകനാണ്. സഹോദരൻ അശ്വിൻ

Post a Comment

أحدث أقدم
Join Our Whats App Group