ഇരിട്ടി: ഇരിട്ടി നഗരസഭാ പരിധിയില്‍ അമീബിക് മസ്തിഷ്ക ജ്വര ഭീഷണയും മഞ്ഞപ്പിത്തബാധ റിപ്പോർട്ട് ചെയ്യുകയും ചെയ്ത സാഹചര്യത്തില്‍ പ്രതിരോധ പ്രവർത്തന പരിശീലനവും ബോധവത്കരണവും ആരംഭിച്ചു.
ജലാശയങ്ങള്‍ മലിനപ്പെടുന്നത് തടയാൻ ആരോഗ്യപ്രവർത്തകരുടെ സഹകരണത്തോടെ പദ്ധതികള്‍ നടപ്പാക്കും. പ്രതിരോധ പ്രവർത്തനങ്ങളുടെ ആദ്യഘട്ടത്തില്‍ നഗരസഭാ പരിധിയിലെ മുഴുവൻ വീടുകളും ക്ലോറിനേഷൻ ചെയ്യും.
ആരോഗ്യ പ്രവർത്തകർ, ആശാവർക്കർമാർ ഹരിത കർമസേന കുടുംബശ്രീ സന്നദ്ധ പ്രവർത്തകർ ഉള്‍പ്പെടെയുള്ളവർ പങ്കാളികളാകും. ഇതുമായി ബന്ധപ്പെട്ട യോഗത്തിനും പരിശീലന പരിപാടിക്കും മുനിസിപ്പല്‍ ചെയർപേഴ്സണ്‍ കെ. ശ്രീലത അധ്യക്ഷത വഹിച്ചു. ഹരിത കേരളം മിഷൻ ജില്ലാ റിസോഴ്സ് പേഴ്സണ്‍ ജയപ്രകാശ് പന്തക്ക വിശദീകരണം നടത്തി.
താലൂക്ക് ആശുപത്രി ഹെല്‍ത്ത് സൂപ്പർ വൈസർ രാജേഷ് വി. ജയിംസ്, സി.കെ. ഷിബു മോൻ എന്നിവർ ക്ലാസെടുത്തു. മുനിസിപ്പല്‍ സ്റ്റാൻഡിംഗ് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർ പേഴ്സണ്‍മാരായ കെ. സോയ, പി.കെ. ബള്‍ക്കീസ്, നഗരസഭ ജെഎച്ച്‌ഐ സ്വപ്ന ശ്രീ, യംഗ് പ്രഫഷണല്‍ ശ്രേയ, എം. ഗീത എന്നിവർ പ്രസംഗിച്ചു.
إرسال تعليق