മട്ടന്നൂർ: ഓടിക്കൊണ്ടിരുന്ന ബസിൽ നിന്ന് യാത്രക്കാരൻ തെറിച്ചു വീണു. കർണാടക ദിണ്ടിഗൽ സ്വദേശി രംഗരാജനാണ് മൈസൂരുവിൽ നിന്ന് തലശ്ശേരിയിലേക്ക് വന്ന ബസിൽ നിന്നും തെറിച്ചുവീണത്. മട്ടന്നൂർ മെരുവമ്പായി പാലത്തിന് സമീപം ഇന്ന് രാവിലെയാണ് സംഭവം. ഗുരുതരമായി പരിക്കേറ്റ രംഗരാജനെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അപകടം സംഭവിച്ചിട്ടും നിർത്താതെ പോയ ബസ് നാട്ടുകാർ തടഞ്ഞുവെച്ചു. അപകടമുണ്ടായിട്ടും യാത്രക്കാരനെ സഹായിക്കാനോ രക്ഷപ്പെടുത്താനോ ഉള്ള ശ്രമം ബസ് ജീവനക്കാരുടെ ഭാഗത്തു നിന്നും ഉണ്ടായില്ല. സംഭവ സ്ഥലത്ത് നിന്ന് കടന്നുകളയാനായിരുന്നു ഇവരുടെ ശ്രമം
إرسال تعليق