Join News @ Iritty Whats App Group

മെരുവമ്പായി പാലത്തിന് സമീപം ഓടിക്കൊണ്ടിരുന്ന ബസിൽ നിന്ന് യാത്രക്കാരൻ തെറിച്ചു വീണു;നിർത്താതെ പോയ ബസ് നാട്ടുകാർ തട‍ഞ്ഞുവെച്ചു

മട്ടന്നൂർ: ഓടിക്കൊണ്ടിരുന്ന ബസിൽ നിന്ന് യാത്രക്കാരൻ തെറിച്ചു വീണു. കർണാടക ദിണ്ടി​ഗൽ സ്വദേശി രം​ഗരാജനാണ് മൈസൂരുവിൽ നിന്ന് തലശ്ശേരിയിലേക്ക് വന്ന ബസിൽ നിന്നും തെറിച്ചുവീണത്. മട്ടന്നൂർ മെരുവമ്പായി പാലത്തിന് സമീപം ഇന്ന് രാവിലെയാണ് സംഭവം. ഗുരുതരമായി പരിക്കേറ്റ രം​ഗരാജനെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.



അപകടം സംഭവിച്ചിട്ടും നിർത്താതെ പോയ ബസ് നാട്ടുകാർ തട‍ഞ്ഞുവെച്ചു. അപകടമുണ്ടായിട്ടും ‌യാത്രക്കാരനെ സഹായിക്കാനോ രക്ഷപ്പെടുത്താനോ ഉള്ള ശ്രമം ബസ് ജീവനക്കാരുടെ ഭാ​ഗത്തു നിന്നും ഉണ്ടായില്ല. സംഭവ സ്ഥലത്ത് നിന്ന് കടന്നുകളയാനായിരുന്നു ഇവരുടെ ശ്രമം

Post a Comment

Previous Post Next Post
Join Our Whats App Group