ഇരിട്ടി: ഇരിട്ടിയിലെ കലാ-സാംസ്ക്കാരിക സംഘടനകളായ
ഇരിട്ടി സംഗീതസഭ, ഇരിട്ടി ആർട്സ് ആൻ്റ് കൾച്ചൽ ഫോറം, വിശ്വശ്രീ മ്യൂസിക് ഫൗണ്ടേഷൻ,ചിദംബരം കലാക്ഷേത്രം, വിവിധ വ്യാപാരി സംഘടനകൾ, ഹൈവിഷൻ ചാനൽ, അസോസിയേഷൻ ഓഫ് ഓട്ടോ മൊബൈൽ വർക് ഷോപ്പ് എന്നിവയുടെ സംയുക്ത നേതൃത്വത്തിൽ സപ്തം 29 മുതൽ ഒക്ടോബർ 2 വരെ ഇരിട്ടിയിൽ സംഘടിപ്പിക്കുന്ന ഇരിട്ടി ദസറയുടെയും അനുബന്ധമായി നടക്കുന്ന ഇരിട്ടി വ്യാപാരോത്സവത്തിൻ്റെയും പ്രചണ പ്രവർത്തനങ്ങൾക്കായി ഇരിട്ടി താലൂക്ക് ഓഫിസിനു സമീപം യുണിറ്റ് കോപ്ലക്സിൽ സജ്ജീകരിച്ച സംഘാടക സമിതി ഓഫിസ് സണ്ണി ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു.
ദസറയുടെ ഭാഗമായി മട്ടന്നൂർ നെല്ലൂന്നിയിലെ ഷാജിഅക്ഷര രൂപകൽപ്പന ചെയ്ത ലോഗോ
ഇരിട്ടി നഗരസഭ ചെയർ പേഴ്സൺ കെ.ശ്രീലത പ്രകാശനം പ്രകാശനം ചെയ്തു. വ്യാപാരോത്സ വത്തിൻ്റെ ഭാഗമായുള്ള സമ്മാന പദ്ധതിയുടെ ആദ്യ സമ്മാനകൂപ്പൺ
അക്ഷയ സുരേഷ് ബാബുവിന് കൈമാറി
ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ.വേലായുധൻ ഉദ്ഘാടനം ചെയ്തു.
സംഘാടക സമിതി ചെയർമാൻ ഡോ.ജി.ശിവരാമകൃഷ്ണൻ അധ്യക്ഷനായി.
സംഘാടക സമിതി കൺവീനർ
സന്തോഷ് കോയിറ്റി, റെജി തോമസ്, പി.പ്രഭാകരൻ,
പി.കെ.മുസ്തഫ ഹാജി,കെ.കെ.ശിവദാസ്,കെ.എം.കൃഷ്ണൻ,പ്രദീപ്കുമാർകക്കറയിൽ, കെ.വി.പ്രമോദ്, ഷാജി ജോസ് 'കുറ്റിയിൽ
എന്നിവർ സംസാരിച്ചു.
സംഗീതം ,നൃത്തം എന്നിവയുൾപ്പെടുത്തിയുള്ള പ്രത്യേക കലാ പരിപാടികൾ,സംഗീത കച്ചേരികൾ, വ്യാപാരോത്സവം തുടങ്ങി വർണ്ണ വൈവി ധ്യമാർന്നകലാ-സാംസ്ക്കാരിക - വ്യാപാര കൂട്ടായ്മയാണ് ഇരിട്ടി ദസറയിലൂടെ ലക്ഷ്യമിടുന്നത്.
إرسال تعليق