Join News @ Iritty Whats App Group

ഇരിക്കൂർ കല്യാട് ഗ്രാമത്തെ ഞെട്ടിച്ച്‌ യുവതിയുടെ കൊല : പ്രതിയായ ആണ്‍ സുഹൃത്തിനെ ഇരിക്കൂറിലേക്ക് തെളിവെടുപ്പിനായി കൊണ്ടുവരും

രിക്കൂർ : ഇരിക്കൂർ കല്യാട് ഗ്രാമത്തെ ഞെട്ടിച്ച കൊലപാതക മോഷണ കേസിലെ പ്രതിയായ യുവാവിനെ പൊലിസ് കസ്റ്റഡിയില്‍ വാങ്ങും.


കഴിഞ്ഞ ദിവസം 30 പവൻ സ്വർണം മോഷണം പോയ വീട്ടിലെത്തിച്ചു തെളിവെടുക്കാനാണ് ഇരിട്ടി ഡി.വൈ.എസ്.പി കെ.വി ധനജ്ഞയ ബാബുവിൻ്റെ നേതൃത്വത്തില്‍ വിശദമായി ചോദ്യം ചെയ്യുന്നതിനും തെളിവെടുപ്പിനുമായി ഇരിക്കൂറിലേക്ക് കൊണ്ടുവരുന്നതിന് കസ്റ്റഡിയില്‍ വിട്ടു കിട്ടുന്നതിനായി ഹരജി നല്‍കുന്നത്.

മോഷണം നടന്ന കല്യാട്ടെ വീട്ടിലെ മരുമകളായ കർണാടക സ്വദേശിനിയായ യുവതിയെ ഞായറാഴ്ച്ച ലോഡ്ജില്‍ മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. കല്യാട് ചുങ്കസ്ഥാനം സ്വദേശി എ പി സുഭാഷിന്റെ ഭാര്യ ദർഷിത(22)യെയാണ് കൊല്ലപ്പെട്ട നിലയില്‍ മരിച്ച കണ്ടെത്തിയത്. ഇവരുടെ കൂടെയുണ്ടായിരുന്ന സുഹൃത്ത് സിദ്ധരാജു(22)വിനെ സാലിഗ്രാം പൊലീസ് അറസ്റ്റ് ചെയ്തു. പെരിയപട്ടണം സ്വദേശിയാണ് സിദ്ധരാജു.

സാലിഗ്രാമിലെ ലോഡ്ജില്‍വെച്ച്‌ ദർഷിതയും സുഹൃത്തും തമ്മില്‍ വാക്കു തർക്കമുണ്ടായിരുന്നു. തുടർന്ന് ഇയാള്‍ ദർഷിതയുടെ വായില്‍ ഇലക്‌ട്രിക് ഡിറ്റനേറ്റർ തിരുകി ഷോക്കേല്‍പ്പിച്ചു കൊലപ്പെടുത്തുകയായിരുന്നു.
വെളളിയാഴ്ച്ചയാണ് കല്യാട്ടെ വീട്ടില്‍ നിന്ന് ദർഷിത മകള്‍ എട്ടുവയസുകാരിയായ അരുന്ധതിയുമൊത്ത് കർണാടകയിലെ സ്വന്തം നാടായ ഹുൻസുർ ബിലിക്കരെയിലേക്ക് പോയത്.

അന്ന് വൈകീട്ടോടെയാണ് വീട്ടില്‍ മോഷണം നടന്നത്. ഇവരുടെ ഭർത്താവ് വിദേശത്താണ്. ഭർതൃമാതാവും സഹോദരനുമാണ് കണ്ണൂരിലെ വീട്ടിലുണ്ടായിരുന്നത്. ഇരുവരും ജോലിക്ക് പോയ സമയത്താണ് വീട്ടില്‍ മോഷണം നടന്നത്. വീടിന്റെ വാതില്‍ക്കല്‍ ചവിട്ടിയുടെ അടിയില്‍ സൂക്ഷിച്ചിരുന്ന താക്കോല്‍ ഉപയോഗിച്ച്‌ വാതില്‍ തളളിത്തുറന്നാണ് കളളൻ വീടിനകത്ത് കയറിയത്. സംഭവത്തില്‍ ഇരിക്കൂർ സി ഐ രാജേഷും സംഘവും അന്വേഷണം ആരംഭിച്ചിരുന്നു. ഇതിനിടെയാണ് സ്വർണം തട്ടിയെടുത്ത സിദ്ധരാജു ലോഡ്ജിലുണ്ടായ വാക്തർക്കത്തെ തുടർന്ന് തൻ്റെ പെണ്‍സുഹൃത്തായ ദർഷിതയയെ അതിക്രൂരമായി കൊന്നത്.

Post a Comment

Previous Post Next Post
Join Our Whats App Group