മുംബൈ: ഇംഗ്ലണ്ടിനെതിരായ ഓവല്‍ ടെസ്റ്റില്‍ ആറ് റണ്‍സിന്‍റെ ആവേശ ജയവുമായി ഇന്ത്യ ടെസ്റ്റ് പരമ്പര സമനിലയാക്കയതിന് പിന്നാലെ ഇന്ത്യൻ ടീമിനെ അഭിനന്ദിച്ച് ഐസിസി ചെയര്‍മാന്‍ ജയ് ഷാ. എന്നാല്‍ ഓവല്‍ ടെസ്റ്റില്‍ മാസ്മരിക ബൗളിംഗുമായി ഒമ്പത് വിക്കറ്റ് വീഴ്ത്തി ഇന്ത്യൻ വിജയത്തില്‍ നിര്‍ണായക പങ്കുവഹിക്കുകയും പരമ്പരയിലെ വിക്കറ്റ് വേട്ടയില്‍ ഒന്നാമനാകുകയും ചെയ്ത പേസര്‍ മുഹമ്മദ് സിറാജിനെ പരാമര്‍ശിക്കുക പോലും ചെയ്യാതെയാണ് ജയ് ഷായുടെ അഭിനന്ദനം എന്നത് ശ്രദ്ധേയമാണ്
A special word for @ShubmanGill, record-breaking runs and composed captaincy under pressure. A coming-of-age moment. @klrahul’s twin hundreds were a masterclass in temperament, and @imjadeja’s 500-run milestone is a reminder of his all-round brilliance.</p><p>— Jay Shah (@JayShah) August 4, 2025
ഇന്ത്യൻ ക്യാപ്റ്റൻ ശുഭ്മാന്‍ ഗില്‍ കെ എല്‍ രാഹുല്‍ രവീന്ദ്ര ജഡേജ എന്നിവരെ പേരെടുത്ത് പറഞ്ഞ് അഭിന്ദിച്ച ജയ് ഷാ ഇംഗ്ലണ്ട് താരങ്ങളായ ജോ റൂട്ടിനെയും ക്യാപ്റ്റൻ ബെന്‍ സ്റ്റോക്സിനെയും എക്സ് പോസ്റ്റില്‍ അഭിനന്ദിച്ചു. നേരത്തെ ഇംഗ്ലണ്ടിനെതിരായ എഡ്ജ്ബാസ്റ്റൺ ടെസ്റ്റില്‍ ഇന്ത്യ ജയിച്ചപ്പോഴും ഏഴ് വിക്കറ്റുമായി തിളങ്ങിയ മുഹമ്മദ് സിറാജിനെ പേരെടുത്ത് പറഞ്ഞ് അഭിനന്ദിക്കാന്‍ ജയ് ഷാ തയാറായിരുന്നില്ല. ഇതിനെ ആരാധകര്‍ വിമര്‍ശിക്കുകയും ചെയ്തിരുന്നു.
And for England, @root66’s elegance and consistency continue to define the modern Test batter. @benstokes38, yet again, showed why he is one of the most complete leaders of this generation. What a series. A spectacle for the ages.</p><p>— Jay Shah (@JayShah) August 4, 2025
പരമ്പരയില്‍ റെക്കോര്‍ഡ് റണ്‍വേട്ട നടത്തിയ ശുഭ്മാന്‍ ഗില്ലിനും രണ്ട് സെഞ്ചുറികളുമായി തലമുറകളെ പ്രചോദിപ്പിക്കുന്ന പ്രകടനം പുറത്തെടുത്ത രാഹുലിനും ഓള്‍ റൗണ്ട് മികവുമായി 500 റണ്‍സിലധികം നേടിയ ജഡേജയെയും ജയ് ഷാ എക്സ് പോസ്റ്റില്‍ പേരെടുത്തു പറഞ്ഞ് അഭിനന്ദിച്ചു.
What the world witnessed today was pure Test cricket magic. The Oval delivered one of the most gripping contests in the history of the sport. Salute to both @BCCI (India) and @englandcricket for this masterpiece. pic.twitter.com/1VgkJY83Ee</p><p>— Jay Shah (@JayShah) August 4, 2025
ഇതിന് പുറെ ഇംഗ്ലണ്ടിനെതിരായ മാഞ്ചസ്റ്റര്‍ ടെസ്റ്റില്‍ കാല്‍പ്പാദത്തിന് പരിക്കേറ്റിട്ടും ക്രീസിലിറങ്ങിയ റിഷഭ് പന്തിനെയും ഓവല്‍ ടെസ്റ്റില്‍ പരിക്കേറ്റ കൈയുമായി ഒരു കൈ കൊണ്ട് ബാറ്റ് പിടിച്ച് അവസാന ബാറ്ററായി ക്രീസിലെത്തിയ ഇംഗ്ലണ്ട് പേസര്‍ ക്രിസ് വോക്സിനെയും ജയ് ഷാ അഭിന്ദിച്ചിട്ടുണ്ട്.
No praise is enough for @RishabhPant17 and Chris Woakes, the warriors from @BCCI and @englandcricket. They’ve defied the notion of human limitation, redefined grit and courage and laid down a marker for future generations of cricketers. This is the legacy Test cricket deserves. pic.twitter.com/pPJu7AYDlf</p><p>— Jay Shah (@JayShah) August 4, 2025
إرسال تعليق