Join News @ Iritty Whats App Group

ഒഡീഷയില്‍ കന്യാസ്ത്രീകൾക്കും വൈദികര്‍ക്കും എതിരായ ആക്രമണം; ശക്തമായി പ്രതിഷേധിക്കും, സിബിസിഐ വക്താവ് ഫാ. റോബിൻസൺ റോഡിഗ്രസ്


ദില്ലി: ഒഡീഷയില്‍ കന്യാസ്ത്രീകള്‍ക്കും വൈദികര്‍ക്കുമെതിരെ നടന്ന ആക്രമണത്തില്‍ ആശങ്ക പ്രകടിപ്പിച്ച് സിബിസിഐ വക്താവ് ഫാ. റോബിൻസൺ റോഡിഗ്രസ്. നിലവിൽ രാജ്യത്ത് ആശങ്ക നിറഞ്ഞ സാഹചര്യമാണെന്നും ശക്തമായ പ്രതിഷേധത്തിന് സിബിസിഐ ഒരുങ്ങുകയാണെന്നും അദ്ദേഹം  വ്യക്തമാക്കി.


രാജ്യത്ത് ഒറ്റപ്പെട്ട സംഭവങ്ങള്‍ അല്ല നടക്കുന്നത്. വൈദികർക്കും കന്യാസ്ത്രീകൾക്കും നേരെ ആസൂത്രിതമായ ആക്രമണം നടക്കുന്നു. അസഹിഷ്ണുതയുടെ ഭാഗമാണ് ഈ ആക്രമണങ്ങൾ ഒക്കെയും. ഇക്കാര്യങ്ങളിൽ ഇനിയും മൗനം പാലിക്കാൻ കഴിയില്ല. അതിരൂപതയുമായി ആലോചിച്ച് കേസ് നൽകുന്ന കാര്യത്തിൽ തീരുമാനം എടുക്കുമെന്നും അദ്ദേഹം പറഞ്ഞു.


മതപരിവര്‍ത്തനം ആരോപിച്ച് മലയാളി വൈദികരടങ്ങുന്ന സംഘം ജലേശ്വറില്ലാണ് ഇന്നലെ ആക്രമിക്കപ്പെട്ടത്. രണ്ട് മലയാളി വൈദികരെയും രണ്ട് മലയാളി കന്യാസ്ത്രീകളെയും കയ്യേറ്റം ചെയ്തതായാണ് പരാതി. 70 പേരടങ്ങുന്ന ബജ്‍രംഗ്ദള്‍ പ്രവര്‍ത്തകരാണ് കയ്യേറ്റം ചെയ്തതെന്നാണ് ആരോപണം. മതപരിവര്‍ത്തനം ആരോപിച്ച് പ്രവര്‍ത്തകര്‍ സ്ഥലത്തെത്തി കയ്യേറ്റം ചെയ്യുകയായിരുന്നുവെന്നാണ് പരാതി

Post a Comment

أحدث أقدم
Join Our Whats App Group