Join News @ Iritty Whats App Group

ആറളം അന്പലക്കണ്ടിയിൽ നിര്‍ത്തിയിട്ട സ്കൂട്ടറുകള്‍ തള്ളിക്കൊണ്ടുപോയി കവരാൻ ശ്രമം: പിന്നീട് വഴിയില്‍ ഉപേക്ഷിച്ചു

രിട്ടി: ആറളം അന്പലക്കണ്ടിയില്‍ വീട്ടുമുറ്റത്ത് നിർത്തിയിട്ട രണ്ട് സ്കൂട്ടറുകള്‍ തള്ളിക്കൊണ്ടു പോയി കവരാൻ ശ്രമം.


പിന്നീട് കുറച്ചകലെ വഴിയില്‍ ഉപേക്ഷിച്ചു. സ്റ്റാർട്ട് ആക്കാൻ കഴിയാതെ ഉപേക്ഷിച്ചതാണെന്ന് കരുതുന്നു. വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന ഗുഡ്സ് ഓട്ടോറിക്ഷയുടെ ചില്ലുകളും കേടുവരുത്തിയിട്ടുണ്ട്.

സ്കൂട്ടർ തള്ളിക്കൊണ്ടു പോകുന്ന യുവാവിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ട്. രണ്ടാഴ്ച മുന്പും ഇതേ പോലെ ഇരുചക്ര വാഹന മോഷണശ്രമം നടന്നിരുന്നു.

അമ്ബലകണ്ടി പുഴയോരം കേന്ദ്രീകരിച്ച്‌ മദ്യപാന-മയക്കുമരുന്ന് സംഘം തമ്ബടിക്കുന്നതായി പ്രദേശവാസികള്‍ പരാതിപ്പെട്ടിരുന്നു. പഞ്ചായത്ത് അംഗത്തിന്‍റെ നേതൃത്വത്തില്‍ ഇത്തരം സാമൂഹ്യ വിരുദ്ധർക്കെതിരെ പോലീസില്‍ പരാതി നല്‍കാൻ തീരുമാനിച്ചിട്ടുണ്ട്.

Post a Comment

أحدث أقدم
Join Our Whats App Group