മട്ടന്നൂർ: ചാവശേരി കാശിമുക്കില്‍ സ്വകാര്യ ബസിനു പിന്നില്‍ സ്കൂള്‍ വാനിടിച്ച് അപകടം. ഇന്നലെ ഉച്ചയ്ക്ക് 1.30 ഓടെ പെട്രോള്‍ പമ്ബിനു മുന്നിലായിരുന്നു അപകടം.
മട്ടന്നൂർ ഭാഗത്ത് നിന്ന് ഇരിട്ടിയിലേക്കു പോകുകയായിരുന്ന സ്വകാര്യ ബസിനു പിന്നില്‍ സ്കൂളില്‍ നിന്ന് വിദ്യാർഥികളെ കയറ്റി ഇരിട്ടി ഭാഗത്തേക്കു പോകുകയായിരുന്ന വാൻ ഇടിക്കുകയായിരുന്നു.
ബസ് പെട്ടെന്ന് ബ്രേക്കിട്ടതാണ് അപകടത്തിനു കാരണമായതെന്നു പറയുന്നു. കാശിമുക്ക് സ്റ്റോപ്പില്‍ നിർത്താതെ ബസ് പെട്രോള്‍ പമ്ബിനു മുന്നില്‍ പെട്ടെന്ന് നിർത്തിയതിനാല്‍ പിന്നാലെയെത്തിയ സ്കൂള്‍ വാൻ ഇടിക്കുകയായിരുന്നു. വിദ്യാർഥികള്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. മട്ടന്നൂർ പോലീസ് സ്ഥലത്തെത്തി അപകടത്തില്‍പ്പെട്ട വാഹനങ്ങള്‍ നീക്കി.
Post a Comment