കണ്ണൂർ: മീനച്ചിലില്‍നിന്നു മലബാറിലേക്കു കുടിയേറിയ പുതുപ്പറമ്ബില്‍ പരേതനായ തോമസിന്‍റെ ഭാര്യ ത്രേസ്യാമ്മ (93) ഓര്‍മയായി.
പട്ടിണിയും ക്ഷാമവും കൂടപ്പിറപ്പായിരുന്ന കാലത്ത് പാലാ തോടനാലില്‍നിന്ന് 1940കളിലാണ് ഭർത്താവിനോടും മക്കള്‍ക്കുമൊപ്പം ത്രേസ്യാമ്മ കണ്ണൂർ കുടിയാൻമലയിലേക്കു കുടിയേറിയത്.
ഒരു കൂട്ടുകുടുംബം പോലെ എല്ലുമുറിയെ പണിയെടുത്ത് മറ്റുള്ളവരുമായി പങ്കുവച്ച മികച്ച കര്‍ഷക കൂടിയായ ത്രേസ്യാമ്മ പിന്നീട് സ്വയം പര്യാപ്തതയിലേക്ക് എത്തിയപ്പോള്‍ തന്‍റെ അടുത്തേക്ക് എത്തുന്നവരെ കരുതലോടെ ചേർത്തു നിർത്തി. നിലപാടിലും പ്രവൃത്തിയിലും നിശ്ചയദാര്‍ഢ്യം ഉണ്ടായിരുന്നതിനാല്‍ ഭര്‍ത്താവിനെ നേരത്തേതന്നെ നഷ്ടപ്പെട്ടിട്ടും മക്കള്‍ എല്ലാവരെയും ഉയര്‍ന്ന നിലയില്‍ പഠിപ്പിച്ചു.
മക്കള്‍ എല്ലാവരുംതന്നെ മികച്ച നിലയിലെത്തി. മകൻ ബെന്നി തോമസിനെ അക്കാലത്തെ തൊഴിലധിഷ്ഠിത കോഴ്‌സാണ് പഠിപ്പിച്ചത്. ഇപ്പോള്‍ ലോകത്തിലെ മുൻനിര ഹോസ്പിറ്റാലിറ്റി കമ്ബനിയായ സ്പാഗോ ഇന്‍റര്‍നാഷണലിന്‍റെ സിഇഒയും പെരുവന്താനം സെന്‍റ് ആന്‍റണീസ് കോളജ് ചെയര്‍മാനുമാണ് ബെന്നി. ഒളിമ്ബിക്‌സ്, ഫിഫ വേള്‍ഡ് കപ്പ്, ഫോര്‍മുല വണ്‍ വരെ എത്തി മകന്‍റെ കീര്‍ത്തി. തോമസ് പുതുപ്പറന്പില്‍, അച്ചാമ്മ തുപ്പലഞ്ഞിയില്‍, സിസ്റ്റർ അനിത തോമസ് (എഫ്സിസി കോണ്‍വെന്‍റ്, മാനന്തവാടി), തെയ്യാമ്മ വില്‍സണ്‍, ലില്ലി ജോസ്, ബിന്ദു ഫിലിപ്പ്, പരേതനായ ജോസഫ് എന്നിവരാണു മറ്റു മക്കള്‍.
ആധ്യാത്മിക രംഗത്തും പൊതുരംഗത്തും തന്നാലാവും വിധം നിശബ്ദ പ്രവര്‍ത്തനം കാഴ്ചവച്ച് വിശ്വാസ തീക്ഷ്ണതയില്‍ മക്കളെ സഭാശുശ്രൂഷകള്‍ക്കടക്കം നല്‍കുന്നതില്‍ പ്രതിജ്ഞാബദ്ധയായിരുന്നു ത്രേസ്യാമ്മ. അക്ഷരാർഥത്തില്‍ ധന്യമാണ് ഈ ജീവിതമെന്ന് ഏവരെയും ബോധ്യപ്പെടുത്തിക്കൊണ്ടാണ് ത്രേസ്യാമ്മയുടെ മടക്കം.
إرسال تعليق