ലഹരിക്കടിമയായ മകൻ അമ്മയെ തുടര്‍ച്ചയായി ബലാത്സംഗത്തിനിരയാക്കി; കൊച്ചിയിൽ യുവാവ് അറസ്റ്റിൽ
കൊച്ചി: അമ്മയെ ബലാത്സംഗം ചെയ്തെന്ന പരാതിയിൽ മകൻ അറസ്റ്റിൽ. കൊച്ചി ആലുവ സ്വദേശിയായ 30കാരനാണ് അറസ്റ്റിലായത്. യുവാവിന്‍റെ അമ്മയുടെ പരാതിയിലാണ് പൊലീസ് കേസെടുത്ത് പ്രതിയെ അറസ്റ്റ് ചെയ്തത്. ആലുവ ഈസ്റ്റ് പൊലീസാണ് പ്രതിയെ പിടികൂടിയത്. മകൻ തുടര്‍ച്ചയായി ബലാത്സംഗം ചെയ്തെന്നാണ് പൊലീസിൽ നൽകിയ പരാതി. മകൻ ലഹരിക്കടിമയാണെന്ന് പൊലീസ് പറഞ്ഞു.
Post a Comment