Join News @ Iritty Whats App Group

അനുവാതമില്ലാതെ ഗ്രൂപ്പിൽ ചേർത്തുള്ള തട്ടിപ്പ് ഇനി നടക്കില്ല; ‘സേഫ്റ്റി ഓവര്‍ വ്യൂ’ ഫീച്ചറുമായി വാട്‌സ്ആപ്പ്




കോൺടാക്ട് ലിസ്റ്റിൽ ഇല്ലാത്തവർ ഏതെങ്കിലും
ഗ്രൂപ്പിൽ ചേർക്കുന്നതു വഴി സംഭവിക്കാവുന്ന ഡിജിറ്റൽ
തട്ടിപ്പുകൾ തടയാൻ വാട്സ്ആപ്പ് പുതിയ സുരക്ഷാ
ഫീച്ചർ അവതരിപ്പിച്ചു. സംശയാസ്പദമായതും
പരിചിതമല്ലാത്തതുമായ ഗ്രൂപ്പുകളിൽ അംഗമാകുന്നത്
തടയുന്നതിനായുള്ള 'സേഫ്റ്റി ഓവർവ്യൂ ഫീച്ചറാണ്
വാട്സ്ആപ്പ് അവതരിപ്പിച്ചത്. കോൺടാക്ട് ലിസ്റ്റിൽ
ഇല്ലാത്ത ഒരാൾ ഉപയോക്താവിനെ ഒരു ഗ്രൂപ്പിൽ
ചേർക്കുന്ന സമയത്താണ് സേഫ്റ്റി ഓവർ വ്യൂ
സ്ക്രീനിൽ പ്രത്യക്ഷപ്പെടുക.



ഗ്രൂപ്പ് ഇൻവിറ്റേഷനുകൾ കൂടുതൽ
സുതാര്യമാക്കാനാണ് ഈ ഫീച്ചറിലൂടെ വാട്സ്ആപ്പ്
ലക്ഷ്യമിടുന്നത്, കോൺടാക്ട് ലിസ്റ്റിലില്ലാത്ത ഒരാൾ
നിങ്ങളെ ഗ്രൂപ്പിൽ ചേർത്താൽ പുതിയ ഫീച്ചർ ആ
ഗ്രൂപ്പിനെ കുറിച്ചുള്ള പ്രധാന വിവരങ്ങളെല്ലാം നിങ്ങളെ
കാണിക്കും. ആരാണ് ഗ്രൂപ്പ് ക്രിയേറ്റ് ചെയ്തത്,
ഗ്രൂപ്പിൽ എത്രപേർ അംഗങ്ങളാണ് തുടങ്ങിയ
വിവരങ്ങളും പൊതുവായ സുരക്ഷാ നിർദേശങ്ങളും
കാണാം. അത് വായിച്ചതിന് ശേഷം ഗ്രൂപ്പിൽ
തുടരുകയോ പുറത്തുപോവുകയോ ചെയ്യാം.
അതുവരെ ഗ്രൂപ്പിലെ നോട്ടിഫിക്കേഷനുകളൊന്നും
കാണില്ല.


ഇന്ത്യയിൽ ഈ ആഴ്ച പുതിയ ഫീച്ചർ എത്തും.
മെസേജിങ് പ്ലാറ്റ്ഫോം ദുരുപയോഗം ചെയ്തുള്ള
തട്ടിപ്പുകൾക്കെതിരെ ശക്തമായ നടപടികൾ
സ്വീകരിച്ചുവരികയാണ് വാട്സ്ആപ്പ്. ഈ വർഷമാദ്യം
തട്ടിപ്പ് കേന്ദ്രങ്ങളുമായി ബന്ധമുള്ള 68 ലക്ഷം
അക്കൗണ്ടുകൾക്ക് മെറ്റയുടെ സുരക്ഷാ ടീം
വിലക്കേർപ്പെടുത്തിയിരുന്നു.

Post a Comment

أحدث أقدم
Join Our Whats App Group