Join News @ Iritty Whats App Group

ജിജീഷിൻ്റെ ഇടപെടലുകളില്‍ അസ്വാഭാവികത,യുവതി സൗഹൃദത്തില്‍ നിന്നും പിൻവലിഞ്ഞു ,കണ്ണൂര്‍ കുറ്റ്യാട്ടൂര്‍ ഗ്രാമത്തെ നടുക്കി ഇരട്ട മരണം; വീട്ടകങ്ങളിലും സ്ത്രീകള്‍ അക്രമിക്കപ്പെടുന്നു

ണ്ണൂർ : കണ്ണൂർ ജില്ലയിലെ കുറ്റ്യാട്ടൂരിലെ ഉരുവച്ചാല്‍ ഗ്രാമത്തെ നടുക്കി ഇരട്ട മരണം. ഭർതൃമതിയായ യുവതിയെ പെട്രോളൊഴിച്ച്‌ തീകൊളുത്തി കൊന്ന യുവാവും ചികിത്സയ്ക്കിടെ മരിച്ചത് നാടിന് ഞെട്ടലായി മാറി.ഇരിക്കൂർപെരുവളത്തുപറമ്ബ് കൂട്ടാവ് സ്വദേശിയായ ജിജേഷാണ് ശനിയാഴ്ച്ച പുലര്‍ച്ചെ മൂന്നരയോടെ പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ അതിതീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലിരിക്കെ മരണമടഞ്ഞത്.കഴിഞ്ഞആഗസ്റ്റ് 20 ന് ഉച്ചയ്ക്ക് ശേഷം രണ്ടരയ്ക്കായിരുന്നു നാടിനെ നടുക്കിയ സംഭവം.


കുറ്റ്യാട്ടൂര്‍ ഉരുവച്ചാലിലെ പ്രവീണ(39)യെയാണ് ജിജേഷ് വെള്ളം ചോദിച്ചെത്തി വീട്ടിനകത്ത് കടന്ന് അടുക്കളയില്‍ നിന്നും പെട്രോളൊഴിച്ച്‌ തീകൊളുത്തിയത്. അതീവ ഗുരുതരമായി പൊള്ളലേറ്റ ഇരുവരെയും വിവരമറിഞ്ഞ് സ്ഥലത്ത് എത്തിയ പൊലിസ് ആശുപത്രിയിലെത്തിച്ചുവെങ്കിലും ആദ്യം പ്രവീണയും പിന്നീട് ജിജീഷും അതി തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലിരിക്കെ മരണമടയുകയായിരുന്നു. അൻപതു ശതമാനത്തിന് മുകളില്‍ പൊള്ളല്‍ ഇരുവർക്കുമേറ്റിട്ടുണ്ടെന്നാണ് ഇൻക്വസ്റ്റ് റിപ്പോർട്ട്.ഇരുവരും തമ്മില്‍ നേരത്തെ പരിചയക്കാരായിരുന്നുവെന്നാണ് പൊലിസ് അന്വേഷണ റിപ്പോർട്ട് 'തീവയ്പ്പിനിടെ തടയാൻ ശ്രമിച്ച പ്രവീണയുടെ ഫോണ്‍ പൂർണമായും കത്തി നശിച്ചിരുന്നു.

ജിജീഷിൻ്റെ ഫോണ്‍ പരിശോധിച്ചപ്പോഴാണ് പൊലിസിന് നിർണായക വിവരങ്ങള്‍ ലഭിച്ചത്.ഭർതൃമതിയായ പ്രവീണയ്ക്ക് ഒരു മകളുണ്ട്. ഇവരുടെ ഭർത്താവ് അജീഷ് ഏറെക്കാലമായി ഗള്‍ഫില്‍ ജോലി ചെയ്തു വരികയാണ്.നേരത്തെ പെരുവളത്ത് പറമ്ബിലെ സ്കൂളില്‍ പഠിച്ച പരിചയം ഒരേ നാട്ടുകാരായ ഇരുവരും തമ്മിലുണ്ട്. പിന്നീടാന്ന് സോഷ്യല്‍ മീഡിയയിലൂടെ സൗഹൃദമുണ്ടാകുന്നത്. ഒരേ കാലഘട്ടത്തില്‍ പഠിച്ചവരായതുകൊണ്ടു സ്കൂളിലെ പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മയുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ ഇരുവരും സജീവമായി പങ്കെടുത്തിരുന്നു. ഇരുവരും കുടുംബ പരമായി പരസ്പരം അറിയുന്നവരാണ്. സംഭവദിവസം പ്രവീണയും കുടുംബവും താമസിക്കുന്ന വാടകവീട്ടില്‍ ഉച്ചയ്ക്ക് ശേഷം രണ്ടരയോടെ ബൈക്കിലെത്തിയ ജിജി ഷ് കുടിക്കാൻ വെള്ളം ആവശ്യപ്പെട്ട് വീട്ടിലേക്ക് കയറുകയും പ്രവീണ അടുക്കളയിലേക്ക് കയറിപ്പോള്‍ പിന്നാലെയെത്തി പെട്രോള്‍ ഒഴിച്ചു തീ കൊളുത്തുകയുമായിരുന്നു.

 

ഈ സമയം പ്രവീണയുടെ ഭർതൃ പിതാവും ഭർത്താവിൻ്റെ സഹോദരിയുടെ മകളും വീട്ടിലുണ്ടായിരുന്നു. ഇവരുടെ നിലവിളി കേട്ടെത്തിയ നാട്ടുകാരാണ് വിവരം പൊലിസില്‍ അറിയിക്കുന്നത്. ഗുരുതരമായി പൊള്ളലേറ്റ ഇരുവരെയും പൊലിസ് ആംബുലൻസില്‍ പരിയാരത്തെ കണ്ണൂർ മെഡിക്കല്‍ കോളേജാശുപത്രിലെത്തിച്ചുവെങ്കിലും ചികിത്സയ്ക്കിടെ മരണമടയുകയായിരുന്നു. നേരത്തെ സൗഹൃദമുണ്ടായിരുന്ന ഇരുവരും പിന്നീട് അകന്നതാണ് ജിജി ഷിന് വൈരാഗ്യമുണ്ടാകാൻ കാരണമായത്. കണ്ണൂർ ജില്ലയിലെ മലയോര പ്രദേശത്തെ ഒരു ക്ഷേത്രത്തില്‍ ജീവനക്കാരനാണ് ജിജീഷ്. ഗുരുതരമായി പൊള്ളലേറ്റ യുവതി കഴിഞ്ഞ ദിവസം ചികിത്സയ്ക്കിടെ മരണമടഞ്ഞിരുന്നു. ഇതിനു ശേഷമാണ് വീട്ടില്‍ കയറി അതിക്രൂരമായ അക്രമം നടത്തിയ ജിജിഷും മരണമടയുന്നത്.

സംഭവത്തില്‍ കണ്ണൂർ എസിപി പ്രദീപൻ കണ്ണി പൊയിലിൻ്റെ നേതൃത്വത്തില്‍ ജിജീഷിനെതിരെ കേസെടുത്ത് അന്വേഷണം നടത്തിവരുന്നതിനിടെയാണ് പ്രതിയായ യുവാവും മരിക്കുന്നത്. ജിജി ഷിൻ്റെ മൊബൈല്‍ ഫോണ്‍ കാള്‍ - വാട്സ് അപ്പ് നമ്ബറുകള്‍ സംഭവം നടക്കുന്നതിന് മുൻപ് ഒരാഴ്ച്ച മുൻപ് പ്രവീണ ബ്ളോക്ക് ചെയ്തിരുന്നു. ജിജീഷിൻ്റെ ഇടപെടലുകളില്‍ അസ്വാഭാവികതയുണ്ടായതിനെ തുടർന്നാണ് ഭർതൃമതിയായ യുവതി ഇയാളുമായുള്ള സൗഹൃദത്തില്‍ നിന്നും പിൻവലിഞ്ഞത്. ഈ വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതാണ് പൊലിസ് അന്വേഷണ റിപ്പോർട്ട്.

 

അക്രമം നടന്ന വീട്ടിന് സമീപത്തെ പ്രദേശവാസികളില്‍ നിന്നും ഇരുവരുടെയും ബന്ധുക്കളില്‍ നിന്നും പൊലിസ് മൊഴിയെടുത്തിരുന്നു. ഇവർ നല്‍കിയ വിവര പ്രകാരം ബൈക്കില്‍ വീടിന് സമീപത്ത് പെട്രോള്‍ കുപ്പിയുമായി എത്തിയ ജിജീഷ് വീട്ടിലേക്ക് കയറി ആക്രമം നടത്തുകയായിരുന്നുവെന്നാണ്. തികച്ചും അപ്രതീക്ഷിതമായാണ് ഇയാളുടെ വരവ്. അതുകൊണ്ടുതന്നെ വീട്ടമ്മയായ യുവതിക്കോ ബന്ധുക്കള്‍ക്കോ തടയാൻ കഴിഞ്ഞിരുന്നില്ല ഇതാകട്ടെ ദുരന്തത്തില്‍ കലാശിക്കുകയും ചെയ്തു.

Post a Comment

أحدث أقدم
Join Our Whats App Group