Join News @ Iritty Whats App Group

എംഡിഎംഎയുമായി യുവതി ന്യൂ മാഹി പോലീസിന്റെ പിടിയിൽ

എംഡിഎംഎയുമായി യുവതി ന്യൂ മാഹി പോലീസിന്റെ പിടിയിൽ




തലശ്ശേരി: എംഡിഎംഎയുമായി യുവതി ന്യൂ മാഹി പോലീസിന്റെ പിടിയിൽ. പരിമഠം ഹൈവേയുടെ സമീപത്ത് വെച്ചാണ് യുവതി പിടിയിലാവുന്നത്. പോലീസിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നുള്ള പരിശോധനയിലാണ് തലശ്ശേരി മട്ടാമ്പ്രം സ്വദേശിനിയായ പി.കെ റുബൈദ പിടിയിലായത്. ഇവരിൽ നിന്ന് മാരക ലഹരി വസ്‌തുവായ എംഡിഎംഎ ന്യൂ മാഹി പോലീസും ഡാൻസാഫ് ടീം അംഗങ്ങളും ചേർന്ന് കണ്ടെടുത്തു. പ്രതിയിൽ നിന്നു 1.389 ഗ്രാം എംഡിഎംഎയാണ് കണ്ടെടുത്തത്.

Post a Comment

Previous Post Next Post
Join Our Whats App Group