ഓട്ടോടാക്സി ഒലിച്ചുപോയി
ഉളിക്കൽ വയത്തൂർ പുഴയിൽ വെള്ളം കയറി
പാലത്തിൽ നിന്നും ഓട്ടോടാക്സി ഒലിച്ചുപോയി
വാഹനത്തിലുണ്ടായിരുന്ന മണിപ്പാറ പെരുമ്പള്ളിയിലെ
ജോസ് കുഞ്ഞ്, അജിലേഷ്, അഭിലാഷ് എന്നിവരെ
നാട്ടുകാർ രക്ഷപ്പെടുത്തി
ഇന്ന് പുലർച്ചെ 3 മണിക്കാണ് സംഭവം
വാഹനത്തിൽ ഉണ്ടായിരുന്ന വാഹന ഉടമയായ ജോസ് കുഞ്ഞ്, അജിലേഷ് എന്നിവർ നീന്തി കരയ്ക്ക് കയറിയെങ്കിലും മൂന്നാമനായ അഭിലാഷ് എന്നയാൾ വെള്ളത്തിൽ അകപ്പെട്ട് അല്പം ദൂരം ഒഴുകി പോയി. പുഴയോരത്തുള്ള കാട്ടു വള്ളികളിലും പുല്ലിലും പിടിച്ചു നിന്ന ഈയാളെ നാട്ടുകാരും സേനാംഗങ്ങളും ചേർന്ന് കരയ്ക്കെത്തിച്ചു
ഉളിക്കൽ പോലീസ് സ്ഥലത്തെത്തി ഒരാളെ ആശുപത്രിയിലേക്ക് മാറ്റി
Post a Comment