കെ.പി.നൂറുദ്ദീൻ, മുരളീധരൻ , പി.എം.ഭാസ്കരൻ എന്നിവരുടെ സ്മരണയ്ക്ക് ഏർപ്പെടുത്തിയ എൻഡോവ്മെന്റുകളുടെ വിതരണവും കോളേജ് ഓഡിറ്റോറിയത്തില്‍ നടന്നു. ചടങ്ങില്‍ മെറിറ്റ് ഡേ ഉദ്‌ഘാടനവും വിദ്യാർത്ഥികള്‍ക്കുള്ള ബിരുദ സർട്ടിഫിക്കറ്റുകളുടെ വിതരണവും സണ്ണി ജോസഫ് എം.എല്‍.എ നിർവഹിച്ചു. ചന്ദ്രൻ തില്ലങ്കേരി അദ്ധ്യക്ഷത വഹിച്ചു. കോളേജ് പ്രിൻസിപ്പാള്‍ ഡോ.ആർ.സ്വരൂപ, ഐ.ക്യൂ.എ.സി കോർഡിനേറ്റർ ഡോ.അനീഷ് കുമാർ, വൈ.വൈ.മത്തായി, പി.കെ.മുരളീധരൻ, സി.വി.സന്ധ്യ, ജയസാഗർ അടിയേരി, കെ.ഹിമ, സി.കെ.മഞ്ജു, എം.കെ.വിനോദ്, എം.ജെ.മിനി ജോണ്‍, സെബിൻ ജോർജ്ജ്, ഡോ.ആർ.ബിജുമോൻ എന്നിവർ പ്രസംഗിച്ചു.
إرسال تعليق