Join News @ Iritty Whats App Group

ധര്‍മ്മസ്ഥല വെളിപ്പെടുത്തൽ; മലയാളിയായ ടി ജയന്തിന്‍റെ ബെംഗളൂരുവിലെ വീട്ടിൽ പരിശോധന, എസ്ഐടി എത്തിയത് ചിന്നയ്യക്കൊപ്പം

ബെംഗളൂരു: ധര്‍മ്മസ്ഥലയിലെ വെളിപ്പെടുത്തലുമായി ബന്ധപ്പെട്ട അന്വേഷണത്തിന്‍റെ ഭാഗമായി മലയാളിയായ ടി ജയന്തിന്‍റെ ബെംഗളൂരുവിലെ വീട്ടിൽ പൊലീസ് പരിശോധന. വെളിപ്പെടുത്തൽ നടത്തുകയും പിന്നീട് അറസ്റ്റിലാവുകയും ചെയ്ത ചിന്നയ്യക്കൊപ്പമാണ് എസ്ഐടി സംഘം ജയന്തിന്‍റെ വീട്ടിലെത്തിയത്. ചിന്നയ്യ നേരത്തെ ഈ വീട്ടിലെത്തിയിരുന്നുവെന്നാണ് പൊലീസ് സംശയിക്കുന്നത്. ഇതേതുടര്‍ന്നാണ് പരിശോധന നടത്തിയത്. ധർമ്മസ്ഥല സംരക്ഷണ സമിതി നേതാവ് മഹേഷ് തിമ്മരോടിയുടെ വലംകൈയാണ് ടി.ജയന്ത്‌. നേരത്തെ തിമരോടിയുടെ വീട്ടിലും എസ്ഐടി പരിശോധന നടത്തിയിരുന്നു.

Post a Comment

Previous Post Next Post
Join Our Whats App Group