Join News @ Iritty Whats App Group

തിരഞ്ഞെടുപ്പുകളിൽ അട്ടിമറി; കോൺഗ്രസ് നടത്തുന്ന വോട്ട് അധികാർ റാലി ഇന്ന് ബെംഗളൂരുവിൽ




തിരഞ്ഞെടുപ്പുകളിൽ അട്ടിമറിയെന്ന ആരോപണങ്ങൾക്ക് പിന്നാലെ കോൺഗ്രസ് നടത്തുന്ന വോട്ട് അധികാർ റാലി ഇന്ന് ബെംഗളൂരുവിൽ. ബെംഗളൂരു ഫ്രീഡം പാർക്കിൽ നടക്കുന്ന റാലിയിൽ എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയും ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും പങ്കെടുക്കും. രാഹുൽഗാന്ധി പുറത്തുവിട്ട വിവരങ്ങൾ, ബിഹാർ വോട്ടർ പട്ടികാ പരിഷ്കരണം ഉൾപ്പെടെയുള്ള വിഷയം പ്രതിപക്ഷം പാർലമെന്റിൽ ഉയർത്തും.

അതേസമയം പാർലമെൻറ് ഇന്നും പ്രക്ഷുബ്ധമാകും. ബിഹാർ വോട്ടർപട്ടിക പരിഷ്കരണത്തിൽ ചർച്ച വേണമെന്ന് ആവശ്യത്തിലുറച്ച് പ്രതിപക്ഷം നോട്ടീസ് നൽകും. ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽഗാന്ധി പുറത്തുവിട്ട വിവരങ്ങൾ ഉൾപ്പെടെ മുൻനിർത്തിയാകും പ്രതിപക്ഷം ആവശ്യം ഉന്നയിക്കുക.

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഭരണ പ്രതിപക്ഷ ബഹളത്തിൽ സഭ നടപടികൾ തടസ്സപ്പെടുകയാണ്. ബിഹാർ വോട്ടർപട്ടികാ വിഷയം സഭയിൽ ചർച്ച ചെയ്യേണ്ടതില്ല എന്ന നിലപാടിലാണ് കേന്ദ്രസർക്കാർ. ഇന്ത്യക്ക് മേൽ 25% അധിക തീരുവ ചുമത്തിയ യുഎസ് നടപടിയും പ്രതിപക്ഷം ഇരു സഭകളിലും ഉയർത്തും.

Post a Comment

Previous Post Next Post
Join Our Whats App Group