Join News @ Iritty Whats App Group

കലി തുള്ളിയ പേമാരിയും ചുഴലിക്കാറ്റും തല ചായ്ക്കിനിടമില്ലാതാക്കി :കാലവര്‍ഷത്തില്‍ കണ്ണൂര്‍ ജില്ലയില്‍ തകര്‍ന്നു തരിപ്പണമായത് 345 വീടുകള്‍

ണ്ണൂര്‍: ന്യൂനമർദ്ദം കാരണം പേമാരിയും ചുഴലിക്കാറ്റും കലി തുള്ളിയ മണ്‍സൂണ്‍ കാലത്ത് നട്ടെല്ല് തകർന്ന് കണ്ണൂരിലെ ജനങ്ങള്‍.ഈക്കഴിഞ്ഞ മെയ് 15 മുതല്‍ കഴിഞ്ഞ ദിവസം വരെ കണ്ണൂർ ജില്ലയില്‍ ആകെ തകർന്നത് 345 വീടുകളാണ്.


ഇതില്‍ 27 വീടുകള്‍ പൂര്‍ണമായും തരിപ്പണമായ പ്പോള്‍, 318 വീടുകള്‍ക്ക് ഭാഗികമായ നാശനഷ്ടമാണ് സംഭവിച്ചത്. 3.02 കോടിയുടെ നഷ്ടമാണ് ഇക്കുറിയുണ്ടായത്.

പൂർണമായും തകർന്ന വീട്ടുടമസ്ഥർക്ക് നഷ്ടപരിഹാരം നല്‍കാനായി സർക്കാർ 3,02,26,500 രൂപ അനുവദിച്ചിട്ടുണ്ട്. ഭാഗികമായി തകർന്ന വീടുകളുടെ നാശനഷ്ടം കണക്കാക്കി വരികയാണ്. നടപടി ക്രമങ്ങള്‍ പൂർത്തിയാകുന്ന മുറയ്ക്ക് ദുരിത ബാധിതർക്കുള്ള നഷ്ടപരിഹാര തുകയും അനുവദിക്കും.തകർന്ന വീടുകളില്‍ ഭൂരിഭാഗവും സാധാരണക്കാരായ തൊഴിലാളികളുടെ വീടുകളാണ്. ലോണെടു ത്തും കടം വാങ്ങിയും നിര്‍മിച്ചവയാണ് ഇതില്‍ മിക്കവയും. വീടുകള്‍ക്ക് കൂടുതല്‍ നാശനഷ്ടം ഉണ്ടായത് തലശേരിയിലും മലയോര മേഖലയായ ഇരിട്ടിയിലുമാണ്. ഭാഗികമായി തകര്‍ന്ന വീടുകളില്‍ 81 ഉം ഇരിട്ടി താലൂക്കിലാണ്. തലശേരിയിലാണ് ഏറ്റവും കൂടുതല്‍ വീടുകള്‍ പൂര്‍ണമായും തകര്‍ന്നത്. 12 വീടുകളാണ് തലശരി താലൂക്കില്‍ മാത്രം പൂർണമായും തകര്‍ന്നത്. സംസ്ഥാനത്ത് ഇത്തവണ കൂടുതല്‍ മഴ ലഭിച്ചത് വടക്കൻ കേരളത്തിലെ കാസർഗോഡ്, കണ്ണൂർ ജില്ലകളിലാണ്.

Post a Comment

أحدث أقدم
Join Our Whats App Group