Join News @ Iritty Whats App Group

കർണാടകയിലെ ചിത്രദുർഗയിൽ 20കാരിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി; നഗ്നമാക്കപ്പെട്ട ശരീരം പാതി കത്തിയ നിലയിൽ, വ്യാപക പ്രതിഷേധം

ബെം​ഗളൂരു:കർണാടകയിലെ ചിത്രദുർഗയിൽ 20കാരിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. രണ്ടാം വർഷ ഡിഗ്രി വിദ്യാർത്ഥിനിയുടെ മൃതദേഹമാണ് റോഡരികിൽ കണ്ടെത്തിയത്. നഗ്നമാക്കപ്പെട്ട ശരീരം പാതി കത്തിയ നിലയിലായിരുന്നു. പെൺകുട്ടിയെ ഓഗസ്റ്റ് 14ന് ഹോസ്റ്റലിൽ നിന്നിറങ്ങിയ ശേഷം കാണാതായിരുന്നു. അന്വേഷണം നടക്കുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്.

പെൺകുട്ടി ബലാത്സംഗത്തിന് ഇരയായതായി സംശയിക്കുന്നതായി പൊലീസ് പറയുന്നു. സംഭവത്തിൽ കൊലക്കുറ്റത്തിന് പൊലീസ് കേസെടുത്തു. അതേസമയം, പെൺകുട്ടിയുടെ മൃതദേഹം ഏറ്റുവാങ്ങാൻ ബന്ധുക്കൾ വിസമ്മതിച്ചു. കുറ്റവാളികളെ പിടികൂടണമെന്നാണ് ബന്ധുക്കളുടെ ആവശ്യം. സംഭവത്തിൽ ചിത്രദുർഗയിൽ വ്യാപകമായി പ്രതിഷേധം ഉയർന്നിരിക്കുകയാണ്.

Post a Comment

أحدث أقدم
Join Our Whats App Group