Join News @ Iritty Whats App Group

ഓണം സ്പെഷൽ ഡ്രൈവ് 2025;ഉളിക്കൽ മേഖലയിൽ നടത്തിയ പരിശോധനയിൽ ഒരു കിലോയിലേറെ കഞ്ചാവുമായി വയത്തൂർ സ്വദേശി പിടിയിൽ


ഇരിട്ടി : ഓണം സ്പെഷൽ ഡ്രൈവ് 2025 നോടനുബന്ധിച്ച് ഇരിട്ടി എക്സൈസ് സംഘം ഉളിക്കൽ മേഖലയിൽ നടത്തിയ പരിശോധനയിൽ ഒരു കിലോവിലേറെ കഞ്ചാവുമായി യുവാവ് പിടിയിലായി. ഉളിക്കൽ വയത്തൂർ സ്വദേശി അശ്വിൻ കെ ഷീജൻ (21) ആണ് അറസ്റ്റിലായത്. ഇരിട്ടി റെയിഞ്ച് ഇൻസ്പെക്ടർ ഇ.പി. വിപിൻ്റെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ ഉളിക്കൽ ടൗണിൽ വെച്ചാണ് യുവാവ് പിടിയിലാകുന്നത്. പ്രതിയിൽ നിന്നും നിന്നും 1.150 കിലോ കഞ്ചാവ് എക്സൈയോസ് സംഘം പിടിച്ചെടുത്തു. 
ഉളിക്കൽ വയത്തൂർ ഭാഗങ്ങളിൽ വിദ്യാർത്ഥികൾക്കും യുവാക്കൾക്കും കഞ്ചാവ് വിൽപ്പന നടത്തുന്നവരിൽ പ്രധാനിയാണിയാൾ എന്ന് എക്സൈസ് അധികൃതർ പറഞ്ഞു. എക്സൈസ് ഇൻസ്പെക്ടർ പ്രജീഷ് കുന്നുമ്മൽ, അസി. എക്സൈസ് ഇൻസ്പെക്ടർ കെ.കെ. ഷാജി, പ്രിവൻ്റീവ് ഓഫീസർ സി.ഹണി, സിവിൽ എക്സൈസ് ഓഫീസർമാരായ നെൽസൺ ടി തോമസ് ,സി.വി. പ്രജിൽ, പി.വി. അഭിജിത്ത്, പി.പി. വിജിത എന്നിവരും സംഘത്തിൽ ഉണ്ടായിരുന്നു. പ്രതിയെ മട്ടന്നൂർ കോടതിയിൽ ഹാജരാക്കി തുടർ നടപടികൾ സ്വീകരിക്കും .

Post a Comment

أحدث أقدم
Join Our Whats App Group