Join News @ Iritty Whats App Group

2023ലെ ദേശീയ ചലച്ചിത്ര പുരസ്കാരം; മികച്ച സഹനടനും സഹനടിയുമായി വിജയരാഘവനും ഉർവ്വശിയും, മികച്ച മലയാള ചിത്രം ഉളെളാഴുക്ക്


71ാമത് ദേശീയ ചലച്ചിത്ര പുരസ്കാര പ്രഖ്യാപനത്തിൽ തിളങ്ങി മലയാള സിനിമ. പൂക്കാലം സിനിമയിലെ പ്രകടനത്തിന് വിജയരാഘവൻ മികച്ച സഹനടനായും ഉളെളാഴുക്കിലെ പ്രകടനത്തിന് ഉർവശി മികച്ച സ​ഹനടിയായും തിരഞ്ഞെടുക്കപ്പെട്ടു. മികച്ച നടനുള്ള പുരസ്കാരത്തിന് ഷാരൂഖ് ഖാനും വിക്രാന്ത് മാസിയും മികച്ച നടിക്കുള്ള പുരസ്കാരത്തിന് റാണി മുഖർജിയും അർഹരായി. 332 ചിത്രങ്ങളാണ് അവാർഡിനായി പരിഗണിച്ചത്.



മികച്ച മലയാള സിനിമയ്ക്കുള്ള അവാർഡ് ഉള്ളൊഴുക്ക് സ്വന്തമാക്കി. 2023ല്‍ സെന്‍സര്‍ ചെയ്ത ചിത്രങ്ങളാണ് 71-ാമത് ദേശീയ ചലച്ചിത്ര അവാർഡിനായി പരിഗണിച്ചത്. കൊവിഡിനെ തുടര്‍ന്നായിരുന്നു മുന്‍ വര്‍ഷങ്ങളില്‍ അവാര്‍ഡ് പ്രഖ്യാപനത്തില്‍ ഇടവേളയുണ്ടായത്. 2024ലെ അവാര്‍ഡും ഈ വര്‍ഷം തന്നെ പ്രഖ്യാപിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

Post a Comment

أحدث أقدم
Join Our Whats App Group