Join News @ Iritty Whats App Group

സംസ്ഥാന പച്ചത്തുരുത്ത് പുരസ്‌കാരത്തിനുള്ള പരിഗണനാലിസ്റ്റിൽ അയ്യപ്പൻ കാവ് പച്ചത്തുരുത്ത്, മൃദംഗശൈലേശ്വരിക്ഷേത്രം പച്ചത്തുരുത്ത് , ജബ്ബാർ കടവ് പച്ചത്തുരുത്ത് എന്നിവയടക്കം കണ്ണൂർ ജില്ലയിൽ നിന്ന് 17 പച്ചത്തുരുത്തുകളെ തിരഞ്ഞെടുത്തു.

കണ്ണൂർ :സംസ്ഥാന പച്ചത്തുരുത്ത് പുരസ്‌കാരത്തിനുള്ള പരിഗണനാലിസ്റ്റിൽ കണ്ണൂർ ജില്ലയിൽ നിന്ന് 17 പച്ചത്തുരുത്തുകളെ തിരഞ്ഞെടുത്തു.


വി ദ്യാലയ പച്ചത്തുരുത്തുകൾ, കലാ ലയ പച്ചത്തുരുത്ത്, ദേവഹരിതം പച്ചത്തുരുത്ത്, കണ്ടൽ പച്ചത്തുരു ത്ത്, മുളന്തുരുത്ത്, സ്ഥാപന പച്ച ത്തുരുത്ത്, തദ്ദേശ സ്വയംഭരണ പച്ചത്തുരുത്തുകൾ, എന്നീ വിഭാ ഗങ്ങളിലാണ് പുരസ്കാരം നൽകു ന്നത്. സംസ്ഥാന അവാർഡിനായു ള്ള അവതരണം തിരുവനന്തപുര ത്ത് 2025 സെപ്റ്റംബർ 10 മുതൽ ആരംഭിക്കും. 17 പച്ചത്തു

വിദ്യാലയ പച്ചത്തുരുത്ത് വിഭാ ഗത്തിൽ തവിടിശ്ശേരി ഗവ. ഹൈ സ്കൂൾ (പെരിങ്ങോം വയക്കര ഗ്രാ മപ്പഞ്ചായത്ത്), പുറച്ചേരി യുപി സ്കൂൾ (ചെറുതാഴം പഞ്ചായത്ത്) എന്നിവയും കലാലയ പച്ചത്തു രുത്ത് വിഭാഗത്തിൽ പയ്യന്നൂർ കോളേജ്, (കുഞ്ഞിമംഗലം പഞ്ചാ യത്ത്). ദേവഹരിതം പച്ചത്തുരു ത്ത് വിഭാഗത്തിൽ പ്രയാങ്കോട്ടം പച്ചത്തുരുത്ത് (കണ്ണപുരം പഞ്ചാ യത്ത്), മൃദംഗശൈലേശ്വരിക്ഷേ ത്രം പച്ചത്തുരുത്ത് (മുഴക്കുന്ന് പഞ്ചായത്ത്), ഭഗവതിക്ഷേത്രം ദേ വഹരിതം (കരിവെള്ളൂർ പെരളം ഗ്രാമപ്പഞ്ചായത്ത്). കണ്ടൽ പച്ച ത്തുരുത്ത് വിഭാഗത്തിൽ 5 വയലപ്ര വയലപ്ര പാർക്ക് (ചെറുതാഴം പഞ്ചായത്ത്). മുളന്തുരുത്ത് വിഭാഗത്തിൽ കിളിയ ന്തറ (പായം പഞ്ചായത്ത്), പുറച്ചേ രി മുള പാർക്ക് (ചെറുതാഴം പഞ്ചാ


യത്ത്), മുണ്ടേരി ആരണ്യകം (കു വമാത്തൂർ പഞ്ചായത്ത്), എന്നിവ യും സ്ഥാപന പച്ചത്തുരുത്ത് വിഭാ ഗത്തിൽ കണ്ണൂർ സെൻട്രൽ ജയി ലിലെ സ്നേഹ വനം പച്ചത്തുരു ത്ത് ടീ മ്യൂസിയം, അഞ്ചരക്കണ്ടി പഞ്ചായത്ത് ഫാമിലി ഹെൽത്ത് സെൻ്ററിലെ പച്ചത്തുരുത്തും കണ്ണ പുരം പഞ്ചായത്ത് പുഞ്ചവയൽ പിഎച്ച്സി പച്ചത്തുരുത്തും തദ്ദേ ശസ്വയംഭരണ പച്ചത്തുരുത്ത് വി ഭാഗത്തിൽ അയ്യപ്പൻ കാവ് പച്ച ത്തുരുത്ത് (മുഴക്കുന്ന് പഞ്ചായ ത്ത്), റിവർവ്യൂ പാർക്ക് പച്ചത്തു രുത്ത് കടമനക്കണ്ടി (പയ്യാവൂർ പഞ്ചായത്ത്), ശ്രീസ്ഥ പച്ചത്തു രുത്ത് (കുറുമാത്തൂർ പഞ്ചായ ത്ത്), ജബ്ബാർ കടവ് പച്ചത്തുരുത്ത് (പായം പഞ്ചായത്ത്) എന്നിവയു മാണ് അർഹത നേടിയത്.


സെപ്റ്റംബർ 16-ന് തിരുവനന്ത പുരത്ത് നടക്കുന്ന പരിപാടിയിൽ മുഖ്യമന്ത്രി പിണറായി വിജയനാ ണ് പുരസ്കാരങ്ങൾ സമ്മാനിക്കുക.

പരിസ്ഥിതി പ്രവർത്തകനും സസ്യഗവേഷകനുമായ വി.സി. ബാലകൃഷ്ണൻ, നവകേരളം കർമ പദ്ധതി രണ്ട് സംസ്ഥാന അസി. കോഡിനേറ്റർ ടി.പി. സുധാകരൻ സർ സയ്യിദ് കോളേജ് ഫോറസ്ട്രി വിഭാഗം അസി. പ്രൊഫ. സ്നേഹ ലത എന്നിവരടങ്ങിയ സംഘമാണ് പച്ചത്തുരുത്തുകൾ സന്ദർശനം നടത്തി വിലയിരുത്തി സംസ്ഥാന അവതരണത്തിലേക്കുള്ളവയെ തിരഞ്ഞെടുക്കുക

Post a Comment

أحدث أقدم
Join Our Whats App Group