മട്ടന്നൂർ: കണ്ണൂർ വിമാനത്താവളത്തില്‍ നാല് മെഗാവാട്ടിന്റെ സോളാർ പവർ പ്ലാൻറിന്റെ പ്രവൃത്തി തുടങ്ങി. കിയാല്‍ എംഡി സി.ദിനേശ് കുമാർ, ചീഫ് ഫിനാൻഷ്യല്‍ ഓഫീസർ ജയകൃഷ്ണൻ എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്തു.
വിമാനത്താവളത്തിലെ കാർ പാർക്കിങ് ഏരിയയിലും പരിസര പ്രദേശങ്ങളിലുമാണ് സോളാർ പവർ പ്ലാന്റ് സ്ഥാപിക്കുക. കിയാലും ഓറിയാന പവർ എന്ന കമ്ബനിയും ചേർന്നാണ് പദ്ധതി നടപ്പാക്കുന്നത്.
വിമാനത്താവളത്തിലെ വൈദ്യുതി ചാർജ് ഇനത്തില്‍ 30 മുതല്‍ 40 ശതമാനം വരെ കുറവുണ്ടാക്കാൻ സോളാർ പദ്ധതി പ്രകാരം സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ വർഷം അവസാനത്തോടെ പദ്ധതിയുടെ നിർമാണം പൂർത്തിയാകും
إرسال تعليق