കണ്ണൂർ: ചക്കരക്കല്‍ പോലീസ് സ്റ്റേഷൻ പരിധിയിലെ മുണ്ടേരിയില്‍ നടന്ന റെയ്ഡില്‍ വീട്ടില്‍ നിന്ന് തോക്കും വടിവാളും കഞ്ചാവും പിടികൂടി.
കെ. ഗൗരീഷിന്റെ വീട്ടില്‍ നിന്നാണ് ഒരു തോക്കും വടിവാളും മൂന്ന് ഗ്രാം കഞ്ചാവും കണ്ടെടുത്തത്.
ചക്കരക്കല്‍ പോലീസ് ഇൻസ്പെക്ടർ എം.പി. ഷാജിയുടെ നേതൃത്വത്തിലായിരുന്നു ഈ പരിശോധന. സംഭവുമായി ബന്ധപ്പെട്ട് ഗൗരീഷിനെ (21) അറസ്റ്റ് ചെയ്തു. ഇയാളെ കണ്ണൂർ കോടതിയില്‍ ഹാജരാക്കി.
Post a Comment