Join News @ Iritty Whats App Group

കടുത്ത നടപടിയുമായി കോൺഗ്രസ്; ഡിസിസി പ്രസിഡൻ്റിനെ മർദ്ദിച്ച നാല് നേതാക്കളെ പ്രാഥമിക അംഗത്വത്തിൽ നിന്ന് സസ്പെൻ്റ് ചെയ്തു

കൽപ്പറ്റ: വയനാട് ഡിസിസി പ്രസിഡണ്ട് എൻ ഡി അപ്പച്ചനെ മർദ്ദിക്കുന്നതിന് നേതൃത്വം കൊടുത്ത പ്രാദേശിക നേതാക്കളെ കോൺഗ്രസ് പ്രാഥമിക അംഗത്വത്തിൽ നിന്ന് സസ്പെൻ്റ് ചെയ്തു. മുള്ളൻ കൊല്ലി മണ്ഡലം കമ്മിറ്റി മരവിപ്പിച്ചു. പാര്‍ട്ടിക്ക് പൊതുസമൂഹത്തില്‍ അവമതിപ്പ് ഉണ്ടാക്കിയതിൻ്റെ പേരിലാണ് പാർട്ടി പ്രാദേശിക നേതാക്കളായ നാല് പേരെ സസ്പെൻ്റ് ചെയ്തത്.

സാജന്‍ കടുപ്പില്‍, തോമസ് പാഴൂക്കാല, ജോര്‍ജ്ജ് ഇടപ്പാട്, സുനില്‍ പാലമറ്റം എന്നിവർക്കെതിരെയാണ് നടപടി. സംഭവത്തില്‍ ഇവരുടെ പങ്കാളിത്തം പ്രഥമ ദൃഷ്ട്യാ ബോധ്യപ്പെട്ടതിനാലാണ് അച്ചടക്ക നടപടി. നിലവിലെ മുള്ളന്‍കൊല്ലി മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി മരവിപ്പിച്ച് കമ്മിറ്റിയുടെ ചുമതല ഡിസിസി ജനറല്‍ സെക്രട്ടറി കെ.രാജേഷ് കുമാറിന് നല്‍കി.

കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫാണ് നടപടിയെടുത്തതെന്ന് കെപിസിസി ജനറൽ സെക്രട്ടറി എം ലിജു മറുപടി നൽകി. മുള്ളൻകൊല്ലി മണ്ഡലം പ്രസിഡണ്ട് നിയമനത്തെ ചൊല്ലിയുള്ള തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. എന്നാൽ തനിക്ക് മർദ്ദനമേറ്റില്ലെന്നാണ് സംഭവം വാർത്തയായതിന് പിന്നാലെ എൻ ഡി അപ്പച്ചൻ പ്രതികരിച്ചത്

Post a Comment

أحدث أقدم
Join Our Whats App Group