Join News @ Iritty Whats App Group

‘ഉമ്മൻചാണ്ടി നല്ല മനുഷ്യൻ, അനുസ്മരിക്കുന്നത് കൊണ്ട് എന്താണ് തെറ്റ്; കോൺഗ്രസ് വേദിയിലെത്തുന്നത് ആദരവുകൊണ്ട്’: ഐഷാ പോറ്റി

കോൺ​ഗ്രസ് വേദിയിലെത്തുന്നതിനെ കുറിച്ച് പ്രതികരണവുമായി സിപിഐഎം നേതാവും മുൻ എംഎൽഎയുമായ ഐഷ പോറ്റി. പരിപാടിയിൽ പങ്കെടുക്കുന്നത് ഉമ്മൻ ചാണ്ടിയോടുള്ള ആദരവ് കൊണ്ട്. താൻ ഇപ്പോൾ മറ്റു പാർട്ടിയിലേക്ക് ഇല്ല. വ്യാഖ്യാനങ്ങൾ ആരും ചമക്കരുത്. കോൺഗ്രസ് വേദിയിലെത്തുന്നത് ആദരവുകൊണ്ടെന്നും അവർ വ്യക്തമാക്കി.

ഞാൻ എല്ലാപക്ഷത്തോടും ഒപ്പം ഉണ്ടാകുമെന്ന് അയിഷ പോറ്റി എം എൽ എ  പറഞ്ഞു. ഉമ്മൻചാണ്ടി നല്ല മനുഷ്യൻ. അനുസ്മരിക്കുന്നത് കൊണ്ട് എന്താണ് തെറ്റ്. ഉമ്മൻചാണ്ടിയെ പോലെ ഒരു മനുഷ്യൻ്റെ അനുസ്മരണത്തിന് വിളിക്കുമ്പോൾ പോകാതിരിക്കേണ്ട ആവശ്യമില്ലെന്നും അവർ പറഞ്ഞു.

പാർട്ടിയുമായി അകന്ന് നിൽക്കുന്നില്ല. നിലവിൽ പാർട്ടിയിൽ കുറേ പേരുണ്ട്. തൊഴിലിൽ ആക്റ്റീവായി നിൽക്കുമ്പോഴാണ് മത്സരിച്ചത്. അധികാരമോഹിയല്ല. പ്രസ്ഥാനത്തിൽ ഉണ്ടായിരുന്നു. അസൗകര്യത്തിൽ പ്രവർത്തിക്കേണ്ട കാര്യമില്ലല്ലോ. അങ്ങനെയുള്ളവർ പ്രവർത്തിക്കട്ടെയെന്നും ഐഷ പോറ്റി പറഞ്ഞു.

കൊട്ടാരക്കരയിൽ കോൺഗ്രസ് സംഘടിപ്പിക്കുന്ന പരിപാടിയിലാണ് സിപിഎം മുൻ എംഎൽഎ ഐഷ പോറ്റി പങ്കെടുക്കുന്നത്. കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റി നാളെ സംഘടിപ്പിക്കുന്ന ഉമ്മൻചാണ്ടി അനുസ്മരണ പരിപാടിയിലാണ് ഐഷ പോറ്റി പങ്കെടുക്കുന്നത്. ഐഷ പോറ്റിയാണ് അനുസ്മരണ പ്രഭാഷണം നടത്തുന്നത്.

Post a Comment

Previous Post Next Post
Join Our Whats App Group