ഇരിട്ടി: വാഹനാപകടത്തിൽ പരുക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന വയോധികൻ മരിച്ചു. വള്ളിത്തോട് ആനപ്പന്തി കവലയിൽ വെച്ച് വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ചരൾ സ്വദേശി പുളിക്കൽ വാസുക്കുട്ടൻ (77) ആണ് മരിച്ചത്. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു. ജൂൺ 2 ന് വൈകുന്നേരം ആശുപത്രിയിൽ ആയിരുന്ന ഭാര്യക്ക് ഭക്ഷണം എത്തിച്ച ശേഷം വീട്ടിലേക്ക് മടങ്ങുന്ന വഴിയായിരുന്നു അപകടo.
വള്ളിത്തോട് ആനപ്പന്തി കവലയിൽ വെച്ച് വാഹനാപകടത്തിൽ പരുക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന വയോധികൻ മരിച്ചു
News@Iritty
0
Post a Comment