Join News @ Iritty Whats App Group

സൗദിയിൽ സ്ട്രോക്ക് ബാധിച്ച മലയാളി കെ.എം.സി.സി പ്രവർത്തകരുടെ സഹായത്തോടെ നാട്ടിലേക്ക് തിരിച്ചു

റിയാദ്: സ്ട്രോക് ബാധിച്ച മലയാളിയെ നാട്ടിലേക്ക്. ഹാഇൽ സനാഇയ്യയിൽ ഹൗസ് ഡ്രൈവറായി ജോലി ചെയ്തിരുന്ന കൊല്ലം മുട്ടക്കാവ് സ്വദേശി ഷാജഹാൻ ഇബ്രാഹിംകുട്ടിയെ (62) ആണ് കെ.എം.സി.സി പ്രവർത്തകരുടെ സഹായത്തോടെ നാട്ടിലേക്ക് തിരിച്ചത്. ഹാഇലിലെ താമസസ്ഥലത്ത് പക്ഷാഘാതമുണ്ടായി കുഴഞ്ഞുവീഴുകയായിരുന്നു. തുടർന്ന് ഹാഇൽ കിങ് കാലിദ് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട് 20 ദിവസമായി ഇവിടെ വെൻ്റിലേറ്ററിലും ഐ.സി.യുവിലുമായി കഴിഞ്ഞു.

ഇതിനിടയിൽ നാട്ടിലേക്ക് അയക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ഹാഇൽ കെ.എം.സി.സി ആക്ടിങ് പ്രസിഡൻ്റ് ഫൈസൽ കൊല്ലത്തിൻ്റെ നേതൃത്വത്തിൽ ഏറ്റെടുത്ത് നടത്തുകയായിരുന്നു. കഴിഞ്ഞദിവസം ഹാഇൽ ഇൻ്റർനാഷനൽ എയർപ്പോർട്ടിൽനിന്നും സഹായിയായ ബന്ധുവിൻ്റെ കൂടെയാണ് നാട്ടിലേക്ക് കയറ്റിവിട്ടത്.

Post a Comment

Previous Post Next Post
Join Our Whats App Group