Join News @ Iritty Whats App Group

അമേരിക്കയിലെ ചികിത്സയ്ക്ക് ശേഷം മുഖ്യമന്ത്രി തിരിച്ചെത്തി

തിരുവനന്തപുരം:അമേരിക്കയിൽ ചികിത്സയ്ക്ക് പോയ മുഖ്യമന്ത്രി പിണറായി വിജയൻ കേരളത്തിൽ തിരികെയെത്തി. പുലർച്ചെ മൂന്ന് മണിയോടെ തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ മുഖ്യമന്ത്രിയെ സ്വീകരിക്കാൻ ചീഫ് സെക്രട്ടറിയും ഡിജിപിയും അടക്കമുള്ളവർ എത്തിയിരുന്നു.

അമേരിക്കയിൽ നിന്ന് ദുബായ് വഴിയാണ് മുഖ്യമന്ത്രിയും ഭാര്യ കമല വിജയനും തിരിച്ചെത്തിയത്. ചികിത്സയ്ക്കായി ജൂലൈ അഞ്ചിനാണ് മുഖ്യമന്ത്രി അമേരിക്കയിലേക്ക് പോയത്. മിനസോട്ടയിലെ മയോ ക്ലിനിക്കിലായിരുന്നു ചികിത്സ. ഇത് നാലാം തവണയാണ് മുഖ്യമന്ത്രി ചികിത്സയ്ക്കായി അമേരിക്കയിലേക്കു പോയത്. നേരത്തെ നടത്തിയിരുന്ന ചികിത്സയുടെ തുടർച്ചയായുള്ള പരിശോധനകൾക്കായിരുന്നു മുഖ്യമന്ത്രിയുടെ യാത്ര.

Post a Comment

Previous Post Next Post
Join Our Whats App Group