ചക്കരക്കൽ: ഗൾഫിലേക്ക് കൊണ്ടു പോകാനായി അയൽവാസി ഏൽപ്പിച്ച അച്ചാർ കുപ്പിയിൽ മയക്കുമരുന്ന്. ചക്കരക്കൽ സ്വദേശി മിഥിലാജിനറെ വീട്ടിൽ ജിസിൻ എന്നയാളാണ് അച്ചാർ എത്തിച്ചത്. എംഡിഎംഎ, ഹാഷിഷ് ഓയിൽ എന്നിവയാണ് ചെറിയ ഡപ്പിയിലാക്കി അച്ചാറിൽ ഒളിപ്പിച്ചിരുന്നത്. വീട്ടുകാരുടെ പരാതിയിൽ ചക്കരക്കൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ബുധനാഴ്‌ച രാത്രിയാണ് ഗൾഫിലേക്ക് പോകുന്ന മിഥിലാജിന്റെ വീട്ടിൽ അയൽക്കാരനായ ജിസിൻ പാഴ്സൽ എത്തിച്ചത്. മിഥിലാജിൻ്റെ ഒപ്പം ജോലി ചെയ്യുന്ന വഹിൻ എന്നയാൾക്ക് കൊടുക്കണം എന്നാണ് പറഞ്ഞിരുന്നത്. ശ്രീലാൽ എന്നയാൾ നൽകുന്ന പാഴ്സൽ ജിസിൻ കൊണ്ടുവരുമെന്ന് വഹിനും മിഥിലാജിന് മെസേജ് അയച്ചിരുന്നു.
إرسال تعليق