കൊച്ചി: മരണശിക്ഷയ്‌ക്കു വിധിക്കപ്പെട്ട നിമിഷ പ്രിയയുടെ മോചനത്തിനു തടസം കുറ്റകൃത്യങ്ങളുടെ കാഠിന്യമെന്ന് ഉന്നതവൃത്തങ്ങള്‍.
മരിച്ച യമനി പൗരന്‍ തലാല്‍ അബ്‌ദോ മെഹ്‌ദിയുടെ കുടുംബം ദയാധനം വാങ്ങാന്‍ പോലും സമ്മതിക്കുന്നില്ല. നിമിഷയ്‌ക്ക് വേണ്ടി എല്ലാ നിയമ നടപടികളും ശ്രമങ്ങളും നടത്തി പക്ഷേ അവര്‍ക്കെതിരേയുള്ള ആരോപണങ്ങള്‍ അത്രമേല്‍ ഗുരുതരമായതിനാല്‍ ഈ ശ്രമങ്ങളെല്ലാം പരാജയപ്പെടുകയാണെന്നും ഉന്നത വക്‌താവ് പറഞ്ഞു. അബ്‌ദുമഹ്‌ദി ഉള്‍പ്പെടുന്ന ഗോത്രത്തിന്റെ തലവന്മാരുമായും ചര്‍ച്ചകള്‍ നടത്തിയിരുന്നെങ്കിലും അതും ഫലവത്തായിരുന്നില്ല. ദയാധനം വാങ്ങി സഹോദരന്റെ ഘാതകിയെ രക്ഷപെടാന്‍ അനുവദിക്കുന്നതു കുടുംബത്തിനു നാണക്കേടാണെന്നാണു കൊല്ലപ്പെട്ടയാളുടെ സഹോദരന്റെ നിലപാട്
إرسال تعليق