കണ്ണൂർ: കുഞ്ഞുമായി പുഴയില്‍ ചാടി മരിച്ച കണ്ണൂർ വെങ്ങര നടക്കുതാഴെ സ്വദേശിനി റീമയുടെയും ഭർത്താവ് കമല്‍രാജിന്റെയും ഫോണ്‍ സന്ദേശം പുറത്ത്.
വെങ്ങര ചെമ്ബല്ലിക്കുണ്ട് പാലത്തില്‍ നിന്നും പുഴയിലേക്ക് ചാടുന്നതിന് മണിക്കൂറുകള്‍ക്ക് മുൻപ് ഭർത്താവുമായി നടത്തിയ ഫോണ്‍ സംഭാഷണമാണ് പുറത്തുവന്നത്.
റീമ: ഒന്നും വേണ്ട, രണ്ടിലൊന്ന് തീരുമാനിച്ചിട്ട് പോകാം. വെറുതെ എന്തിനാണ് അങ്ങോട്ടും ഇങ്ങോട്ടും നേരം കളയുന്നത്. എനിക്കിനി ഇതിന്റെ പുറകെ നടക്കാൻ കഴിയില്ല.
കമല്‍രാജ്: രണ്ടിലൊന്ന് തീരുമാനിച്ചോളൂ. സംസാരിക്കേണ്ട ആവശ്യമില്ലല്ലോ. നിന്റെ തീരുമാനം ഫോണില്‍ കൂടി പറഞ്ഞോളൂ.
റീമ: ഫോണില്‍ പറയേണ്ട ആവശ്യമില്ല. വന്നാലും പോയാലും സ്വൈര്യം തരില്ല.
കമല്‍രാജ്: സ്വൈര്യക്കേടാണെങ്കില്‍ ഒഴിവാക്കിയാല്‍ പോരെ, പ്രശ്നം തീർന്നില്ലേ.
റീമ: അതിന് നിങ്ങളൊരു തീരുമാനം പറയണ്ടേ
കമല്‍രാജ്: തീരുമാനം എന്താ പറയേണ്ടത്, ഞാൻ കുട്ടിയെ കാണാൻ വരുന്നതിന് എന്താ പ്രശ്‌നം
റീമ: അമ്മയുടെ അടുത്തേയ്ക്ക് കുഞ്ഞിനെ അയക്കില്ല. വൃത്തികെട്ട സ്ത്രീയാണ് അവർ. കുഞ്ഞിനെയും കൊണ്ട് ആത്മഹത്യ ചെയ്യും. പരസ്‌പര ധാരണയോടെ പിരിയാം
എന്നാല്‍ കമല്‍രാജ് കുഞ്ഞിനെ വേണമെന്ന് പറഞ്ഞ് വാശിപിടിക്കുന്നതും ഫോണ്‍ സംഭാഷണത്തിലുണ്ട്. റീമയുടെ ആത്മഹത്യാ കുറിപ്പ് നേരത്തെ പുറത്തുവന്നിരുന്നു. തന്റെയും മകൻ കൃഷിവ് രാജിന്റെയും (രണ്ടര വയസ്) മരണത്തിന് കാരണം ഭർത്താവ് കമല്‍രാജും ഭർതൃമാതാവ് പ്രേമയുമാണെന്നാണ് കുറിപ്പിലുളളത്. അമ്മയുടെ വാക്കുകേട്ട് തന്നെയും മകനെയും ഇറക്കിവിട്ടു. കുട്ടിക്ക് വേണ്ടി തന്നോട് ചാകാൻ പറഞ്ഞുവെന്നും റീമയുടെ കുറിപ്പിലുണ്ട്. ഭർത്താവിന്റെ അമ്മ നിരന്തരം മാനസികമായി പീഡിപ്പിച്ചുവെന്നും കുറിപ്പില്‍ യുവതി വ്യക്തമാക്കിയിട്ടുണ്ട്.
إرسال تعليق