ഇന്ന് പുലർച്ചെ നെടുമ്പാശ്ശേരിയിൽ നിന്ന് ദുബായിലേക്കുള്ള എയർ ഇന്ത്യാ എക്‌സ്പ്രസ് വിമാനം പുറപ്പെട്ടില്ല. യന്ത്ര തകരാറിനെ തുടർന്ന് പുലർച്ചെ അഞ്ചിന് പുറപ്പെടേണ്ടിയിരുന്ന എയർ ഇന്ത്യാ എക്‌സ്പ്രസ് വിമാനമാണ് വൈകുന്നത്. പുലർച്ചെ പുറപ്പെടാനൊരുങ്ങവെയാണ് യന്ത്ര തകരാർ കണ്ടെത്തിയത്.
ബോർഡിങ് പൂർത്തിയായി വിമാനം പുറപ്പെടുന്നതിന് മുമ്പാണ് യന്ത്ര തകരാർ കണ്ടെത്തുന്നത്. അതുകൊണ്ട് തന്നെ യാത്രക്കാർക്ക് മുന്നറിയിപ്പുണ്ടായിരുന്നില്ല. അപ്രതീക്ഷിത വൈകലിൽ യാത്രക്കാർ പ്രതിസന്ധിയിലാണ്. അതേസമയം ബദൽ ക്രമീകരണം ഒരുക്കുമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്.
إرسال تعليق