കണ്ണൂർ പരിയാരത്ത് ഭര്‍തൃ പീഡനത്തെ തുടര്‍ന്ന് കുഞ്ഞുങ്ങളുമായി യുവതി കിണറ്റില്‍ ചാടി, ഒരു കുട്ടിയുടെ നില ഗുരുതരം
കണ്ണൂർ: ഭര്‍തൃ പീഡനത്തെ തുടര്‍ന്ന് കുഞ്ഞുങ്ങളുമായി യുവതി കിണറ്റില്‍ ചാടി. കണ്ണൂർ പരിയാരം ശ്രീസ്ഥയില്‍ ആണ് സംഭവം.
ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം. ആറും നാലും വയസ്സുള്ള കുട്ടികളുമായാണ് യുവതി വീട്ടുവളപ്പിലെ കിണറ്റിലേക്ക് ചാടിയത്. ഒരു കുട്ടിയുടെയും യുവതിയെയും നില ഗുരുതരമാണ്. മൂന്നു പേരെയും നാട്ടുകാരും ഫയര്‍ഫോഴ്‌സും ചേർന്നാണ് കിണറ്റില്‍ നിന്ന് പുറത്തെടുത്തത്. ഇവരെ പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരികുകയാണ്.
ഇതില്‍ ഒരു കുട്ടിയുടെ നില ഗുരുതരമാണ്. ഭർത്താവിന്റെ വീട്ടിലാണ് ഇവർ താമസിച്ചിരുന്നത്. ഭർതൃ മാതാവിനെതിരെ രണ്ട് മാസം മുമ്ബ് യുവതി പരിയാരം പൊലീസില്‍ പരാതി നല്‍കിയിരുന്നു. വീട്ടില്‍ മാനസികമായി പീഡിപ്പിക്കുന്നു എന്ന് ആരോപിച്ചാണ് പരാതി നല്‍കിയത്. പക്ഷേ പിന്നീട് ഇവർ സംസാരിച്ച് ഒത്തുതീർപ്പില്‍ എത്തുകയായിരുന്നു. തുടർന്നാണ് വീണ്ടും യുവതി ഭർതൃവീട്ടിലേക്ക് തിരികെ എത്തിയത്. വീണ്ടും കുടുംബ പ്രശ്നങ്ങള്‍ ഉണ്ടായതിനെ തുടർന്നാണ് ആത്മഹത്യാ ശ്രമം നടത്തിയതെന്നാണ് സൂചന.
إرسال تعليق