Join News @ Iritty Whats App Group

‘കേരള സർവകലാശാല രജിസ്ട്രാറുടെ സസ്പെൻഷൻ റദ്ദാക്കിയിട്ടില്ല’; ഡോ സിസ തോമസ്

കേരള സർവകലാശാല രജിസ്ട്രാറുടെ സസ്‌പെൻഷൻ റദ്ധാക്കിയിട്ടില്ലെന്ന് താത്കാലിക വി സി ഡോ സിസ തോമസ്. അതേസമയം കേരള സർവകലാശാല രജിസ്ട്രാറുടെ സസ്‌പെൻഷൻ റദ്ധാക്കിയെന്ന് ഇന്ന് ചേർന്ന പ്രത്യേക സിൻഡിക്കേറ്റ് യോഗത്തിൽ തീരുമാനമായിരുന്നു. സർവകലാശാല വിസിയുടെ വിയോജിപ്പ് മറികടന്നാണ് തീരുമാനം. രജിസ്ട്രാര്‍ കെ എസ് അനില്‍കുമാറിന്റെ സസ്‌പെന്‍ഷന്‍ നടപടി റദ്ദാക്കിയെന്ന് ഇടത് സിൻഡിക്കേറ്റ് അംഗങ്ങൾ അവകാശപ്പെട്ടു. കേരള സര്‍വകലാശാല വൈസ് ചാന്‍സലറിന്റെ താത്ക്കാലിക ചുമതലയുള്ള ഡോ. സിസ തോമസിന്റെ വിയോജനക്കുറിപ്പ് തള്ളിയാണ് സിന്‍ഡിക്കേറ്റിന്റെ തീരുമാനം. എന്നാൽ സസ്പെൻഷൻ റദ്ദാക്കിയിട്ടില്ലെന്നും പിൻവലിക്കുന്ന കാര്യത്തിൽ അന്തിമ തീരുമാനം കോടതിയുടേതാണെന്നും ഡോ. സിസ തോമസ് പറഞ്ഞു.

Post a Comment

أحدث أقدم
Join Our Whats App Group