Join News @ Iritty Whats App Group

‘എഡിജിപി എംആർ അജിത് കുമാറിന്റെ ട്രാക്ടർ യാത്ര ഹൈക്കോടതി ഉത്തരവ് ലംഘിച്ച്’; റിപ്പോർട്ട് നൽകി ശബരിമല സ്പെഷ്യൽ കമ്മീഷ്ണർ

എഡിജിപി എംആർ അജിത് കുമാറിന്റെ ട്രാക്ടർ യാത്ര വിവാദത്തിൽ റിപ്പോർട്ട് നൽകി ശബരിമല സ്പെഷ്യൽ കമ്മീഷ്ണർ. ഹൈകോടതിക്കാണ് കമ്മീഷ്ണർ റിപ്പോർട്ട് നൽകിയത്. അജിത് കുമാർ ഹൈക്കോടതി ഉത്തരവ് ലംഘിച്ചുവെന്നാണ് റിപ്പോർട്ട്‌. ശനിയഴ്ച്ച വൈകുന്നേരമാണ് എംആർ അജിത് കുമാർ പമ്പയിൽ നിന്നും സന്നിധാനത്തേക്ക് ട്രാക്ടറിൽ യാത്ര ചെയ്തത്. അടുത്തദിവസം തിരിച്ചും ട്രാക്ടറിൽ മലയിറങ്ങി. പൊലീസിന്റെ ട്രാക്ടറിൽ ആയിരുന്നു നവഗ്രഹ പ്രതിഷ്ഠാ ദർശനത്തിനുള്ള യാത്ര. ചരക്കു നീക്കത്തിന് മാത്രമേ ട്രാക്ടർ ഉപയോഗിക്കാവൂ എന്ന് ഹൈക്കോടതിയുടെ കർശന നിർദ്ദേശം നിലവിലുള്ളപ്പോഴാണ് എംആർ അജിത് കുമാറിന്റെ ട്രാക്ടർ യാത്ര എന്നതും ശ്രദ്ധേയമാണ്.

Post a Comment

أحدث أقدم
Join Our Whats App Group