ദില്ലി: ഛത്തീസ്‌ഗഡിൽ മലയാളി കന്യാസ്ത്രീകളെ നിർബന്ധിത മതപരിവർത്തനം ആരോപിച്ച് അറസ്റ്റ് ചെയ്തതിനെ അപലപിച്ച് വയനാട് എംപിയും കോൺഗ്രസ് നേതാവുമായ പ്രിയങ്ക ഗാന്ധി. കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത നടപടിയെ ശക്തമായ അപലപിക്കുന്നുവെന്ന് അവർ പറഞ്ഞു. ന്യൂനപക്ഷ അവകാശങ്ങൾക്ക് നേരെ നടന്ന ഗുരുതരമായ ആക്രമണമാണിത്. ഒറ്റപ്പെട്ട സംഭവമല്ല. ബിജെപിയുടെ ഭരണത്തിൽ ന്യൂനപക്ഷങ്ങൾ നിരന്തരം വേട്ടയാടപ്പെടുകയും അപമാനിക്കപ്പെടുകയും ചെയ്യുന്നു. ജാതിമത രാഷ്ട്രീയത്തിനും ആൾക്കൂട്ട നീതിക്കും ജനാധിപത്യത്തിൽ സ്ഥാനമില്ലെന്നും പ്രിയങ്ക ഗാന്ധി വിമർശിച്ചു.
കന്യാസ്ത്രീകളുടെ അറസ്റ്റിനെ അപലപിച്ച് പ്രിയങ്ക ഗാന്ധി: 'ബിജെപിയുടെ ഭരണത്തിൽ ന്യൂനപക്ഷങ്ങൾ വേട്ടയാടപ്പെടുന്നു'
News@Iritty
0
إرسال تعليق