Join News @ Iritty Whats App Group

കണ്ണൂരിൽ മത്സ്യബന്ധനത്തിനായി പോയ ബോട്ട് കടലിൽ മുങ്ങി, തൊഴിലാളികളെ രക്ഷപ്പെടുത്തി

കണ്ണൂർ: കണ്ണൂരിൽ നിന്നും മത്സ്യബന്ധനത്തിനായി പോയ ബോട്ട് കടലിൽ മുങ്ങി. ഏഴിമല ഭാ​ഗത്തായാണ് ബോട്ട് മുങ്ങിയത്. ബോട്ടിൽ ആറ് മത്സ്യ തൊഴിലാളികളാണ് ഉണ്ടായിരുന്നത്. ഇവരെ മറൈൻ എൻഫോഴ്സ്മെന്റ് രക്ഷപ്പെടുത്തി. പുതിയങ്ങാടിയിൽ നിന്നും മത്സ്യബന്ധനത്തിനായി പോയ പൊൻകുരിശ് എന്ന ബോട്ടാണ് മുങ്ങിയത്. ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം. മൺതിട്ടയിൽ ഇടിച്ച ബോട്ടിൽ വെള്ളം കയറിയാണ് അപകടം ഉണ്ടായത്.

ഇന്ന് 11 മണിയോടെയാണ് പുതിയങ്ങാടിയിൽ നിന്നും ബോട്ട് മത്സ്യബന്ധനത്തിനായി പോയത്. IND KL 08 MO 3694 നമ്പർ ഫൈബർ വള്ളമാണ് ഏഴിമല ഭാ​ഗത്ത് മുങ്ങിയത്. ബോട്ടിലുണ്ടായിരുന്ന അലക്സാണ്ടർ, അനിൽകുമാർ, അലോഷ്യസ്, ആൽബി, ലക്ഷ്മണൻ, ക്രിസ്റ്റടിമൻ എന്നീ 6 മത്സ്യത്തൊഴിലാളികളെ സുരക്ഷിതമായി കരയ്ക്ക് എത്തിച്ചതായി മറൈൻ എൻഫോഴ്സ്മെന്റ് അറിയിച്ചു

Post a Comment

Previous Post Next Post
Join Our Whats App Group