Join News @ Iritty Whats App Group

വാഹന പാര്‍ക്കിംഗ്: ഒന്ന് മുതല്‍ പേരാവൂരില്‍ പുതിയ ക്രമീകരണങ്ങള്‍

പേരാവൂർ: ടൗണിലെ നോപാർക്കിംഗ്‌ ബോർഡുമായും നടപ്പാത കൈയേറ്റവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ പരിഹരിക്കാൻ ട്രാഫിക്ക് അവലോകന സമിതി ഏർപ്പെടുത്തിയ ഉപസമിതിയുടെ നിർദേശങ്ങള്‍ ആഗസ്റ്റ് ഒന്ന് മുതല്‍ നടപ്പിലാക്കും.

കൊട്ടിയൂർ റോഡില്‍ പ്രകാശ് ജുവലറി മുതല്‍ മൗണ്ട് കാർമല്‍ ഗ്രോട്ടോവരെ ഇരു ചക്രവാഹനങ്ങള്‍ക്ക് പാർക്ക് ചെയ്യാം. ഇവിടെ മറ്റു വാഹനങ്ങള്‍ക്ക് പാർക്ക് ചെയ്യാൻ അനുമതിയില്ല.

കൊട്ടിയൂർ റോഡില്‍ പഞ്ചായത്ത് കിണറിന് സമീപത്തെ നോപാർക്കിംഗ് ബോർഡ് ഒഴികെ മറ്റുള്ളവ നിലനിർത്തും.

പഴയബസ് സ്റ്റാൻഡില്‍ ഇരിട്ടി ഭാഗത്ത് നിന്നെത്തുന്ന ബസുകളുടെ സ്റ്റോപ്പിന് ശേഷം വാഹനങ്ങള്‍ നിർത്തി സാധനങ്ങള്‍ വാങ്ങാൻ പാർക്കിംഗ് ലൈനുകള്‍ വരക്കും.

മാലൂർ റോഡില്‍ സ്കൂള്‍ ഗേറ്റിന് ഇരുവശവും നോ പാർക്കിംഗ് ബോർഡുകള്‍ സ്ഥാപിക്കും. മാലൂർ റോഡില്‍ സ്കൂളിനു മുന്നിലെ നോപാർക്കിംഗ് ബോർഡ് വരെ ഒരു വശത്ത് ഇരുചക്ര വാഹനങ്ങള്‍ക്ക് പാർക്കിംഗ് അനുവദിക്കും. മാലൂർ റോഡില്‍ മറ്റു വാഹനങ്ങള്‍ പാർക്ക് ചെയ്യാൻ പാടില്ല.

നിടുംപൊയില്‍ റോഡില്‍ നിലവിലെ നോപാർക്കിംഗ് ബോർഡുകള്‍ അതേപടി തുടരും. കെ.കെ ബില്‍ഡിംഗിന് മുന്നില്‍ ഇരുചക്ര വാഹനങ്ങള്‍ക്ക് പാർക്ക് ചെയ്യാം. നോ പാർക്കിംഗ്‌ ഏരിയകളില്‍ സാധനങ്ങള്‍ വാങ്ങാൻ വാഹനങ്ങള്‍ നിർത്തിയിടുമ്ബോള്‍ വാഹനത്തില്‍ ഡ്രൈവർ ഉണ്ടായിരിക്കണം. അല്ലെങ്കില്‍ പിഴ ഈടാക്കും.

പുതിയ ബസ് സ്റ്റാൻഡില്‍ പാർക്കിംഗ് ഏരിയകളില്‍ ലൈൻ വരക്കും. ടൗണിലെ നടപ്പാതകളിലെ കൈയേറ്റം പൂർണമായും ഒഴിപ്പിക്കും. നിയമലംഘകർക്കെതിരെ പൊലീസ് നടപടിയും പഞ്ചായത്ത് നടപടിയുമുണ്ടാവും. മുസ്ലിം പള്ളിക്ക് ശേഷവും ചെവിടിക്കുന്ന് പെട്രോള്‍ പമ്ബിന് ശേഷവും മാത്രം വഴിയോര കച്ചവടം നടത്താം.

രാവിലെ ഒൻപത് മുതല്‍ 10 വരെയും വൈകിട്ട് നാലു മുതല്‍ അഞ്ച് വരെയും ടൗണില്‍ വലിയ വാഹനങ്ങളില്‍ നിന്നുള്ള കയറ്റിറക്ക് കർശനമായും ഒഴിവാക്കും. ബസ് സ്റ്റാൻഡിലേക്കും പുറത്തേക്കുമുള്ള റോഡുകളില്‍ പാർക്ക് ചെയ്യുന്നത് പൂർണമായും നിരോധിച്ചു.

ആഗസ്റ്റ് ഒന്നു മുതല്‍ പുതിയ ക്രമീകരണങ്ങള്‍ നടപ്പാക്കുമെന്നും നിയമം ലംഘിക്കുന്നവർക്കെതിരെ കർശന നിയമനടപടിയുണ്ടാവുമെന്നും പേരാവൂർ പഞ്ചായത്ത് പ്രസിഡന്റ് പി.പി.വേണുഗോപാലൻ പറഞ്ഞു.

Post a Comment

أحدث أقدم
Join Our Whats App Group