Join News @ Iritty Whats App Group

ഗോവിന്ദച്ചാമിയുടെ കണ്ണൂർ ജയിൽ ചാട്ടം; മറ്റ് സഹായങ്ങൾ ലഭിച്ചിട്ടില്ല, ജയിൽ ചാടുന്ന വിവരം നാല് സഹതടവുകാർക്ക് അറിയാമായിരുന്നുവെന്ന് പൊലീസ്

കണ്ണൂർ ജയിൽചാടുന്നതിൽ ഗോവിന്ദച്ചാമിക്ക് മറ്റ് സഹായങ്ങൾ ലഭിച്ചിട്ടില്ലെന്ന് പൊലീസ്. നാല് സഹതടവുകാർക്ക് ജയിൽചാട്ടത്തെ കുറിച്ച് അറിയാമായിരുന്നുവെന്നും പൊലീസ് കണ്ടെത്തി. ജയിലിന് പുറത്തും ഗോവിന്ദച്ചാമിക്ക് സഹായം ലഭിച്ചില്ലെന്നും പൊലീസ് അറിയിച്ചു. അതേസമയം ജയിലിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥരുടെ മൊഴിയും ഉടൻ രേഖപ്പെടുത്തും.

വിശദമായ മൊഴി രേഖപ്പെടുത്താൻ ജയിൽ ചാട്ടത്തെക്കുറിച്ച് അറിയാമായിരുന്ന തടവുകാരുടെ പട്ടിക പൊലീസ് തയാറാക്കി. നാല് സഹതടവുകാർക്ക് ജയിൽ ചാടുന്നത് അറിയാമെന്ന് കണ്ടെത്തൽ. മറ്റ് സഹായങ്ങൾ ഇല്ലാത്തതുകൊണ്ടാണ് സെല്ലിൽ നിന്ന് പുറത്തിറങ്ങിയ ശേഷം ജയിൽ ചാടാൻ താമസിച്ചതെന്നും പൊലീസ് വ്യക്തമാക്കി.

ജയിലിനകത്തെ മുഴുവൻ സിസിടിവി ദൃശ്യങ്ങളും പൊലീസ് പരിശോധിച്ചു. ഇതിൽ എവിടെയും ഗോവിന്ദച്ചാമിക്ക് സഹായം ലഭിച്ചതായുള്ള സൂചനകൾ ലഭിച്ചിട്ടില്ല. പുലർച്ചെ 1.10നാണ് സെല്ലിലെ കമ്പി മുറിച്ച് ഇയാൾ പുത്തിറങ്ങുന്നത്. ഇതിന് ശേഷം മൂന്നര മണിക്കൂറിന് ശേഷമാണ് ജയിൽ ചാടുന്നത്. മറ്റ് സഹായങ്ങൾ ലഭിക്കാത്തതിനെ തുടർന്നാണ് ജയിൽ ചാടാൻ താമസിച്ചതെന്നാണ് പൊലീസ് കണ്ടെത്തൽ

Post a Comment

أحدث أقدم
Join Our Whats App Group