Join News @ Iritty Whats App Group

സംസ്ഥാനത്ത് ചരിത്രം രചിച്ച് സിപിഐ; ആദ്യ വനിതാ ജില്ലാ സെക്രട്ടറിയായി സുമലത മോഹന്‍ദാസ്

സംസ്ഥാനത്ത് സിപിഐയുടെ സംഘടനാ ചരിത്രത്തില്‍ ആദ്യമായി വനിതാ ജില്ലാ സെക്രട്ടറി. പാലക്കാട് സിപിഐ ജില്ലാ സമ്മേളനത്തിലാണ് ആദ്യ വനിതാ ജില്ലാ സെക്രട്ടറിയെ തിരഞ്ഞെടുത്തത്. സുമലത മോഹന്‍ദാസ് ആണ് പാലക്കാട് സിപിഐയുടെ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടത്.

നിലവില്‍ മലമ്പുഴ പഞ്ചായത്ത് വൈസ് പ്രസിഡന്റ്, മഹിളാ സംഘം ജില്ലാ സെക്രട്ടറി, എന്നീ നിലകളിലാണ് നിലവില്‍ സുമലത മോഹന്‍ദാസ് പ്രവര്‍ത്തിക്കുന്നത്. മലമ്പുഴ മന്തക്കാട് തോട്ടപുര സ്വദേശിനിയാണ് സുമലത. 45 അംഗ ജില്ലാ കൗണ്‍സിലും സമ്മേളനം തിരഞ്ഞെടുത്തു.

അതേസമയം, സിപിഐ ഇടുക്കി ജില്ലാ സെക്രട്ടറിയായി കെ സലിംകുമാറിനെ വീണ്ടും തിരഞ്ഞെടുത്തു. രണ്ടാം തവണയാണ് കെ.സലിംകുമാര്‍ ജില്ലാ സെക്രട്ടറി ആകുന്നത്. സെക്രട്ടറിക്കൊപ്പം 51 അംഗ ജില്ലാ കമ്മിറ്റിയെയും സമ്മേളനം തിരഞ്ഞെടുത്തു.

Post a Comment

أحدث أقدم
Join Our Whats App Group