തൃശൂർ: ഓൺലൈൻ ട്രേഡിങിന്റെ പേരിൽ ലക്ഷങ്ങൾ തട്ടിപ്പ് നടത്തിയ കേസിൽ ഇടനിലക്കാരനായി പ്രവർത്തിച്ച അക്കൗണ്ട് ഉടമയെ പൊലീസ് അറസ്റ്റ് ചെയ്തു. അഴീക്കോട് ജെട്ടി സ്വദേശി അമ്പലത്ത് വീട്ടിൽ അലി (59) ആണ് പിടിയിലായത്. ഇരിങ്ങാലക്കുട കിഴുത്താണി സ്വദേശിയാണ് തട്ടിപ്പിന് ഇരയായത്.
ഒരു 1.34 കോടി രൂപയാണ് കിഴുത്താണി സ്വദേശിക്ക് നഷ്ടമായത്. ഏന്നാൽ ട്രേഡിങ് കമ്പനിക്കായി അയച്ച പണത്തിൽ എട്ട് ലക്ഷം രൂപ അലിയുടെ അക്കൗണ്ടിലേക്കാണ് എത്തിയത് എന്ന് പൊലീസ് കണ്ടെത്തിയിരുന്നു. ഈ പണം ഉൾപ്പെടെ ഒൻപത് ലക്ഷം രൂപ പിൻവലിച്ച് തട്ടിപ്പ് സംഘത്തിന് കൈമാറി കമ്മീഷൻ കൈപ്പറ്റി ഇടനിലക്കാരായി മാറിയതിനാണ് അലിയെ പൊലീസ് അറസ്റ്റ് ചെയ്തത്. ഇരിഞ്ഞാലക്കുട സൈബർ പോലീസ് ആണ് പ്രതിയെ പിടികൂടിയത്.
إرسال تعليق