ഇരിട്ടി: കേന്ദ്ര സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾതിരെ വിവിധ ട്രേഡ് യൂണിയനുകൾ അഹ്വാനം ചെയ്ത പൊതു പണിമുടക്ക് ഇരിട്ടിയിൽ പൂർണ്ണം. ഇരിട്ടി ടൗണിൽ തുറന്നിരുന്ന സ്ഥാപനങ്ങൾ സമരാനുകൂലികൾ അടപ്പിച്ചു.
പ്രകടനം വിളിച്ചെത്തിയ സമരക്കാർ ഇരിട്ടിയിൽ തുറന്നു പ്രവർത്തിച്ച പോസ്റ്റ് ഓഫിസിലേക്ക് എത്തിയതോടെ പോസ്റ് ഓഫീസ് അടച്ചു ജീവനക്കാർ മടങ്ങുകയായിരുന്നു.
തുടർന്ന് ഇരിട്ടി എ ഇ ഒ ഓഫീസും അടപ്പിച്ചു. ഇരിട്ടി ബ്ലോക്ക് ഓഫീസ് കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ക്ഷീര വികസന ഓഫീസും സമരക്കാർ അടപ്പിച്ചു. തുടർന്ന് പേരാവൂർ റോഡിൽ പ്രവർത്തിക്കുന്ന ഫെഡറൽ ബാങ്കും, സൌത്ത് ഇന്ത്യൻ ബാങ്കും സമരക്കാർ അടപ്പിച്ചു.
ഇരിട്ടി മട്ടന്നൂർ റോഡിൽ കീഴൂരിൽ പ്രവർത്തിക്കുന്ന ഇരിട്ടി സബ് രജിസ്റ്റർ ഓഫീസിൽ കതകടച്ചു അകത്തു ജോലിചെയ്യുകയായിരുന്ന ജീവനക്കാരോട് പണിമുടക്കിൽ സഹകരിക്കാൻ സമരക്കാർ ആവശ്യപ്പെട്ടു. ചില ഉദ്യോഗസ്ഥർ വിസമ്മതിച്ചതോടെ ജീവനക്കാരുമായി സമരക്കാർ വാക്കേറ്റമുണ്ടായി. തുടർന്ന് സബ് രജിസ്റ്റർ ഓഫീസ് അടച്ചു.
ഇരിട്ടിയിൽ വാഹനങ്ങളും സമരാനുകൂലികൾ തടഞ്ഞുവെങ്കിലും അവരുടെ ആവശ്യങ്ങൾ ചോദിച്ചു മനസിലാക്കി വിട്ടയക്കുകയായിരുന്നു. ആശുപത്രികളും മെഡിക്കൽ സ്റ്റോറുകളും തുറന്നു പ്രവർത്തിച്ചു.മറ്റു കട കമ്പോളങ്ങൾ ഒന്നും തന്നെ തുറന്നു പ്രവർത്തിച്ചില്ല
إرسال تعليق