തിരുവനന്തപുരം: ഗവർണറുടെ അധികാരം വിദ്യാര്‍ത്ഥികളെ പഠിപ്പിക്കാൻ സർക്കാർ. ഗവർണറുടെ അധികാരങ്ങളും ചുമതലകളും പത്താം ക്ലാസിലെ സാമൂഹ്യശാസ്ത്രം പുസ്തകത്തിൽ ഉൾപ്പെടുത്തിയിരിക്കുകയാണ് സർക്കാർ. പാഠഭാഗത്തിന് കരിക്കുലം കമ്മറ്റി അംഗീകാരം നൽകി. പത്താം ക്ലാസിലെ സാമൂഹ്യശാസ്ത്രത്തിലെ ഒരു അധ്യായത്തിലാണ് ഗവര്‍ണറുടെ അധികാരങ്ങളും ചുമതലകളും ഉള്‍പ്പെടുത്തിയിരിക്കുന്നത്.
ജനാധിപത്യം, ഒരു ഇന്ത്യൻ അനുഭവം എന്ന അധ്യായത്തിലാണ് ഇവ പഠിപ്പിക്കുക. അതോടൊപ്പം തന്നെ അടിയന്തരാവസ്ഥ ഇന്ത്യൻ ജനാധിപത്യത്തിന്‍റെ പ്രതിസന്ധി ഘട്ടം, ഇലക്ടറൽ ബോണ്ട് റദ്ദാക്കിയ സുപ്രീം കോടതി വിധി, റിസോര്‍ട്ട് പൊളിറ്റിക്സ് എന്നിവ സംബന്ധിച്ച കാര്യങ്ങളും ഇതേ അധ്യായത്തിലാണ് വരുന്നത്. ഇന്ന് ചേര്‍ന്ന കരിക്കൂലം കമ്മിറ്റിയാണ് പാഠഭാഗത്തിന് അംഗീകാരം നൽകിയത്.
إرسال تعليق